1,000 കോടി സമാഹരിക്കുക ലക്ഷ്യം; ഇസാഫ് ബാങ്ക് ഐപിഒ വരുന്നു

എത്ര ശതമാനം ഓഹരികളാകും വിറ്റഴിക്കുകയെന്നോ, ഓഹരികളുടെ സൂചിത വില എത്രയാണെന്നോ അറിവായിട്ടില്ല. 

esaf bank IPO Jan. 07, 2019

തിരുവനന്തപുരം: കേരളം ആസ്ഥാനമായ സ്മോള്‍ ഫിനാന്‍സ് ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നു. ഇതിനായുളള കരടുരേഖ ബാങ്ക് സെബിക്ക് സമര്‍പ്പിച്ചു. മൊത്തം 976 മുതല്‍ 1,000 കോടി രൂപ വരെ സമാഹരിക്കുകയാണ് ബാങ്കിന്‍റെ ലക്ഷ്യം. 

800 കോടി രൂപ പുതിയ ഓഹരികളിലൂടെ സമാഹരിക്കുമ്പോള്‍ ശേഷിച്ച തുക നിലവിലുളള ഓഹരി ഉടമകള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നതാണ്. പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി 300 കോടി രൂപയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് ലഭ്യമാക്കിയേക്കും. ഇത് ഐപിഒ തുകയില്‍ കുറവ് ചെയ്യും. 

എത്ര ശതമാനം ഓഹരികളാകും വിറ്റഴിക്കുകയെന്നോ, ഓഹരികളുടെ സൂചിത വില എത്രയാണെന്നോ അറിവായിട്ടില്ല. ആക്സിസ് ക്യാപിറ്റല്‍, എഡെല്‍വീസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എല്‍ എന്നിവയാണ് ഐപിഒയ്ക്ക് നേതൃത്വം നല്‍കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios