മോദി തരംഗം ഓഹരി വിപണിയിലും; സെന്‍സെക്‌സ് 40,000
ബിഎസ്ഇയിലെ 1324 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 821 ഓഹരികള്‍ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്ക്, ഇന്‍ഫ്ര, ഊര്‍ജം, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടത്തില്‍.
മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വ്യക്തമായ ലീഡ് നേടിയതോടെ ഓഹരി വിപണി കുതിച്ചു.സെന്‍സെക്‌സ് 40,000വും നിഫ്റ്റി 12,000വും കടന്നു. സെന്‍സെക്‌സ് 900 പോയന്റോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും മികച്ച നേട്ടത്തിലാണ്.
2014ലെ വോട്ടെണ്ണല്‍ ദിനത്തിലും ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയിരുന്നു. അന്ന് എന്‍ഡിഎ അധികാരത്തിലെത്തിയപ്പോള്‍ സെന്‍സെക്‌സ് 25,000 മറികടന്നു.
ബിഎസ്ഇയിലെ 1324 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 821 ഓഹരികള്‍ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്ക്, ഇന്‍ഫ്ര, ഊര്‍ജം, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടത്തില്‍.
യെസ് ബാങ്ക്, എല്‍ആന്റ്ടി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.