തെരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ വിപണിക്ക് ആഘാതമാകില്ല: ക്രെഡിറ്റ് സ്യൂസ്

ഇന്ത്യന്‍ അഭിപ്രായ സര്‍വേകളെ തെരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ വിശ്വസിക്കാനാകില്ലെന്നും, മുന്‍കാലങ്ങളില്‍ അവ കൃത്യമല്ലായിരുന്നെന്നും മിശ്ര ചൂണ്ടിക്കാട്ടി. 

election result didn't create any impact in Indian stock market

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം എന്തായാലും ഇന്ത്യന്‍ വിപണിയില്‍ അത് കാര്യമായ ആഘാതം സൃഷ്ടിക്കില്ലെന്ന് സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്യൂസ്. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പ് ഫലങ്ങളും പ്രധാനപ്പെട്ട ഇന്ത്യന്‍ സൂചികകളായ സെന്‍സെക്സിലും നിഫ്റ്റി 50 യിലും ചെറിയ ആഘാതം മാത്രമാണുണ്ടാക്കിയതെന്ന് കമ്പനിയുടെ ഏഷ്യാ പസഫിക്കിലെ ഇക്വിറ്റി സ്ട്രാറ്റജി സഹമേധാവി നീല്‍കണ്‍ഠ് മിശ്ര പ്രതികരിച്ചു. 

ഇന്ത്യന്‍ അഭിപ്രായ സര്‍വേകളെ തെരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ വിശ്വസിക്കാനാകില്ലെന്നും, മുന്‍കാലങ്ങളില്‍ അവ കൃത്യമല്ലായിരുന്നെന്നും മിശ്ര ചൂണ്ടിക്കാട്ടി. എങ്കിലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചില ചാഞ്ചാട്ടങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios