യുഎസ് വാൾസ്ട്രീറ്റിനെ വിറപ്പിച്ച് ഡെൽറ്റ വ​കഭേദം: പ്രധാന ഓഹരിസൂചികൾ ഇടിഞ്ഞു; വളർച്ച മന്ദ​ഗതിയിലാകുമെന്ന് ആശങ്ക

11 എസ് ആന്റ് പി സെക്ടറുകളും ആദ്യ മണിക്കൂറിലെ വ്യാപാരത്തിൽ ഇടിഞ്ഞു. സാമ്പത്തിക, വ്യാവസായിക, മെറ്റീരിയൽസ്, ഊർജ്ജം എന്നിവയുൾപ്പെടെയുള്ള മൂല്യ സ്റ്റോക്കുകൾ 1.8 ശതമാനത്തിനും 3.7 ശതമാനത്തിനും ഇടയിൽ കുറഞ്ഞു.

dow drops 750 pts delta variant crisis in us stocks

യുഎസ് വാൾസ്ട്രീറ്റിലെ പ്രധാന സൂചികകൾ തിങ്കളാഴ്ച ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ഇക്കണോമിക് സെൻസിറ്റീവ്, ട്രാവൽ സ്റ്റോക്കുകളിലെ തകർച്ചയാണ് വിപണിക്ക് ഭീഷണിയായത്. ആഗോള തലത്തിലുളള കൊവിഡ്-19 കേസുകളിലെ വർദ്ധനവ് സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെന്ന ആശങ്കകളാണ് വിപണിക്ക് ഭീഷണിയായത്. 

ഏഷ്യയുടെയും യൂറോപ്പിന്റെയും വിവിധ ഭാഗങ്ങളിൽ പുതിയ പകർച്ചവ്യാധി കേസുകളിൽ വർധനയുണ്ടായി. യുഎസ്സിൽ കൊവിഡ് -19 കേസുകൾ കഴിഞ്ഞയാഴ്ച 70 ശതമാനത്തോളം ഉയർന്നു, ഡെൽറ്റ വകഭേദമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. 

11 എസ് ആന്റ് പി സെക്ടറുകളും ആദ്യ മണിക്കൂറിലെ വ്യാപാരത്തിൽ ഇടിഞ്ഞു. സാമ്പത്തിക, വ്യാവസായിക, മെറ്റീരിയൽസ്, ഊർജ്ജം എന്നിവയുൾപ്പെടെയുള്ള മൂല്യ സ്റ്റോക്കുകൾ 1.8 ശതമാനത്തിനും 3.7 ശതമാനത്തിനും ഇടയിൽ കുറഞ്ഞു.

ബാങ്കിംഗ് സബ് ഇൻഡക്സ് 3.3 ശതമാനം ഇടിഞ്ഞു, 10 വർഷത്തെ ട്രഷറി വരുമാനം ഫെബ്രുവരി പകുതിയിലെ നിലവാരത്തിലേക്ക് ഇ‌ടിഞ്ഞു. വാൾസ്ട്രീറ്റിലെ ഫിയർഗേജ് എന്ന് വിളിക്കപ്പെടുന്ന സിബിഒഇ ചാഞ്ചാട്ട സൂചിക രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി.

കഴിഞ്ഞ വർഷം പകർച്ചവ്യാധിയെ തുടർന്നുളള ധനപ്രതിസന്ധികളിൽ കനത്ത നഷ്ടം നേരിട്ടതിൽ നിന്ന് കയറാൻ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ തിങ്കളാഴ്ച വീണ്ടും ഇടിഞ്ഞു. എസ് ആന്റ് പി 500 എയർലൈൻസ് സൂചിക 5.4 ശതമാനം ഇടിഞ്ഞു.

കഴിഞ്ഞയാഴ്ച വൻകിട ബാങ്കുകളിൽ നിന്നുള്ള മികച്ച ത്രൈമാസ റിപ്പോർട്ടുകൾക്ക് ശേഷം, ഐബിഎം, നെറ്റ്ഫ്ലിക്സ്, ടെക്സസ് ഇൻസ്ട്രുമെന്റ്സ്, ഇന്റൽ എന്നിവയുൾപ്പെടെയുള്ള ടെക് കമ്പനികളിലേക്ക് നിക്ഷേപകരുടെ ഫോക്കസ് മാറുകയാണ്.

എന്നാൽ, എസ് ആന്റ് പി 500 കമ്പനികളുടെ വരുമാനത്തിൽ ശരാശരി 72% വളർച്ച പ്രതീക്ഷിക്കുന്നതായി ഐബിഇഎസ് കണക്കാക്കുന്നു.

പ്രമുഖ സാങ്കേതിക സ്ഥാപനങ്ങൾക്കെതിരായ കുത്തക വിരുദ്ധ നടപടിയെക്കുറിച്ചുള്ള ആശങ്കകൾക്ക് പിന്നാലെ അലിബാബ ഹോൾഡിംഗ്, ബൈഡു, റൈഡ് ഷെയറിംഗ് ആപ്ലിക്കേഷൻ ഡിഡി ഗ്ലോബൽ എന്നിവയുടെ യുഎസിൽ ലിസ്റ്റുചെയ്ത ഓഹരികൾ 3.6 ശതമാനത്തിനും 6.6 ശതമാനത്തിനും ഇടയിൽ ഇടിഞ്ഞു. സൂം വീഡിയോ കമ്മ്യൂണിക്കേഷൻസ് 4.3 ശതമാനം ഇടിഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios