ജാപ്പനീസ്, ഹോങ്കോങ് ഓഹരി വിപണികളിൽ ഉണർവ്: രൂപ ഇപ്പോഴും കുറഞ്ഞ നിരക്കിൽ; ഇന്ത്യൻ വിപണികളിൽ മുന്നേറ്റം
എസ് ആൻഡ് പി ഹെൽത്ത് കെയർ 4.67 ശതമാനം ഉയർന്നു. ജോൺസൺ ആൻഡ് ജോൺസൺ, അബോട്ട് ലബോറട്ടറികളുടെ ഓഹരികളും നേട്ടത്തിലാണ്.
മുംബൈ: ഏഷ്യൻ വിപണികൾക്ക് ചുവടുപിടിച്ച് ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റിൽ ആദ്യ മണിക്കൂറുകളിൽ മുന്നേറ്റം. സെൻസെക്സ് 652.93 പോയിൻറ് അഥവാ 2.3 ശതമാനം ഉയർന്ന് 29,093.25 ൽ എത്തി. നിഫ്റ്റി 50 സൂചിക 199.85 പോയിൻറ് അഥവാ 2.4 ശതമാനം ഉയർന്ന് 8,480.95 എന്ന നിലയിലാണ്.
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 75.52 എന്ന നിലയിലാണ്. തിങ്കളാഴ്ച ഡോളറിനെതിരെ 75.65 രൂപയായിരുന്നു മൂല്യം. വേദാന്ത, ഹിൻഡാൽകോ, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ, ഇൻഫോസിസ് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസീവ്, ബജാജ് ഓട്ടോ, മാരുതി സുസുക്കി തുടങ്ങി ഓഹരികളിൽ ഇടിവുണ്ടായി.
ജപ്പാനിലെ നിക്കി 225, ഹോങ്കോങ്ങിലെ ഹാംഗ് സെങ് സൂചിക എന്നിവ ആദ്യകാല ഡീലുകളിൽ 0.8 ശതമാനം ഉയർന്നു. ചൈനയിലെ ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 0.7 ശതമാനവും കൊറിയയുടെ കോസ്പി 1.6 ശതമാനവും ഉയർന്നു. ഇന്ത്യൻ ഇക്വിറ്റികളുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്ന എസ്‌ജിഎക്സ് നിഫ്റ്റി പ്രഭാത വ്യാപാരത്തിൽ ഒരു ശതമാനത്തിലധികം ഉയർന്നു.
ഡൗ ജോൺസ് വ്യാവസായിക ശരാശരി 3.2 ശതമാനം അഥവാ 700 പോയിൻറ് ഉയർന്ന് തിങ്കളാഴ്ചത്തെ സെഷൻ 22,327.48 ൽ അവസാനിച്ചു. എസ് ആൻഡ് പി 500 3.4 ശതമാനം ഉയർന്ന് 2,626.85 ൽ എത്തി. ടെക് സമ്പന്നമായ നാസ്ഡാക്ക് കോംപോസിറ്റ് ഇൻഡെക്സ് 3.6 ശതമാനം ഉയർന്ന് 7,774.15 ലെത്തി.
എസ് ആൻഡ് പി ഹെൽത്ത് കെയർ 4.67 ശതമാനം ഉയർന്നു. ജോൺസൺ ആൻഡ് ജോൺസൺ, അബോട്ട് ലബോറട്ടറികളുടെ ഓഹരികളും നേട്ടത്തിലാണ്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക