മലയാളികളുടെ പ്രിയ ബാങ്കിന്‍റെ ഓഹരി വില്‍പ്പന അവസാനിച്ചു, ആവേശത്തോടെ പ്രതികരിച്ച് നിക്ഷേപകര്‍
ചൊവ്വാഴ്ച അവസാനിച്ച വില്‍പ്പനയ്ക്ക് 87 മടങ്ങ് ഓവര്‍ സബ്സ്ക്രിപ്ഷനാണ് ലഭിച്ചത്.
കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ സിഎസ്ബി ബാങ്കിന്‍റെ ഓഹരി വില്‍പ്പന അവസാനിച്ചു. പ്രാഥമിക ഓഹരി വില്‍പ്പനയുടെ (ഐപിഒ) ആദ്യദിനം മുതല്‍ വില്‍പ്പനയോട് ആവേശത്തോടെയാണ് നിക്ഷേപകര്‍ പ്രതികരിച്ചത്.
ചൊവ്വാഴ്ച അവസാനിച്ച വില്‍പ്പനയ്ക്ക് 87 മടങ്ങ് ഓവര്‍ സബ്സ്ക്രിപ്ഷനാണ് ലഭിച്ചത്. ആങ്കര്‍ നിക്ഷേപകര്‍ക്ക് അനുവദിച്ച ഓഹരികള്‍ക്ക് പുറമേയുളള കണക്കുകളാണിത്. 100.4 കോടി ഓഹരികള്‍ക്കുളള അപേക്ഷകളാണ് ലഭിച്ചത്.