നഷ്ടം പെരുകുന്നു, വ്യാപാരം നിര്‍ത്തിവച്ച് ഓഹരി വിപണി; ഡൗ ജോണ്‍സില്‍ വന്‍ തകര്‍ച്ച

യുകെയുടെ ഫിനാൻഷ്യൽ ടൈംസ് സ്റ്റോക് എക്സ്ചേഞ്ച് 7.69 ശതമാനം താഴേക്ക് പോയി. 

covid 19 virus affect international share markets

ന്യൂയോര്‍ക്ക്: കോവിഡ് 19 ഭീഷണിയെ തുടർന്ന് ആഗോള ഓഹരിവിപണികൾ നഷ്ടത്തിലാണ്. അമേരിക്കൻ സൂചികയായ ഡൗ ജോൺസ് 2200 പോയിന്റുകളാണ് ഇടിഞ്ഞത്.ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഉണ്ടായത്. സർക്യൂട്ട് ബ്രേക്കിനെ തുടർന്ന് പല തവണ വിപണിയിൽ വ്യാപാരം നിർത്തിവച്ചിരുന്നു. ക്രൂഡ് വില താഴേക്ക് പോയതും സൂചികകളെ പ്രതികൂലമായി ബാധിച്ചു. നാസ്ഡാക്  6.57 ശതമാനമാണ് ഇടിഞ്ഞത്. യൂറോപ്പിലെ മുൻനിരസൂചികകളായ ഫ്രാൻസിന്റെ കാക് സൂചിക 8.39 ശതമാനവും ജർമനിയുടെ ഡാക്സ് ഇൻഡക്സ് 7.94 ശതമാനവും ഇടിഞ്ഞു.

യുകെയുടെ ഫിനാൻഷ്യൽ ടൈംസ് സ്റ്റോക് എക്സ്ചേഞ്ച് 7.69 ശതമാനവും താഴേക്ക് പോയി. കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ ഷാങ്ഹായ് കോംപോസിറ്റ് 0.62 ശതമാനത്തിന്റെ നേട്ടം ഇന്ന് കൈവരിച്ചിട്ടുണ്ട്. ജപ്പാനിലെ നിക്കി സൂചികയും ഹോങ്കോങ്കിലെ ഹാങ്സെങ് സൂചികയും നേട്ടത്തിൽ തന്നെയാണ് വ്യാപാരം നടത്തുന്നത്. ഹോളി ആയതിനാൽ രാജ്യത്ത് ഓഹരിവിപണികൾ ഇന്ന് അവധിയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios