കൊറോണവൈറസ്: വ്യാജപ്രചാരണത്തിൽ വീണ് ഇറച്ചിക്കോഴി, മുട്ട കച്ചവടക്കാർ
ഉത്തരേന്ത്യയിലാണ് കർഷകരും മൊത്തക്കച്ചവടക്കാരും ഈ വ്യാജവാർത്തയുടെ തിരിച്ചടി അനുഭവിക്കുന്നത്. നാഷണൽ എഗ് കോർഡിനേഷൻ കമ്മിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് മുട്ടയുടെ മൊത്ത വ്യാപാര വിലയിൽ 15 ശതമാനം ഇടിവുണ്ടായി.
മുംബൈ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജവാർത്തകളിൽ ഇറച്ചിക്കോഴി, മുട്ട കച്ചവടക്കാർക്ക് തിരിച്ചടി. മൊത്തക്കച്ചവട വിപണിയിൽ 30 ശതമാനത്തോളം വിൽപ്പന ഇടിഞ്ഞെന്നാണ് റിപ്പോർട്ട്.
അതോടൊപ്പം കോഴിത്തീറ്റയുടെ വില വര്‍ധിച്ചത് കർഷകർക്കും മൊത്തക്കച്ചവടക്കാർക്കും തിരിച്ചടിയായി. 35 മുതൽ 45 ശതമാനം വരെ ഇറച്ചിക്കോഴി തീറ്റ വില വർധിച്ചതായി കർഷകർ പറയുന്നു.
ഉത്തരേന്ത്യയിലാണ് കർഷകരും മൊത്തക്കച്ചവടക്കാരും ഈ വ്യാജവാർത്തയുടെ തിരിച്ചടി അനുഭവിക്കുന്നത്. നാഷണൽ എഗ് കോർഡിനേഷൻ കമ്മിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് മുട്ടയുടെ മൊത്ത വ്യാപാര വിലയിൽ 15 ശതമാനം ഇടിവുണ്ടായി.
അഹമ്മദാബാദിൽ 14 ശതമാനവും മുംബൈയിൽ 13 ശതമാനവും ചെന്നൈയിൽ 12 ശതമാനവും വാറങ്കലിൽ 16 ശതമാനവും വിലയിടിഞ്ഞു. ദില്ലിയിൽ 100 മുട്ടയ്ക്ക് 358 രൂപയാണ് വില. കഴിഞ്ഞ വർഷം ഇതേ സമയത്ത് 441 രൂപയായിരുന്നു വില. ഇറച്ചിക്കോഴിക്ക് കിലോയ്ക്ക് 78 രൂപയാണ് ദില്ലിയിലെ വില. ഒരു വർഷം മുൻപ് 86 രൂപയായിരുന്നു വില.