Asianet News MalayalamAsianet News Malayalam

'ആദ്യം നിങ്ങളൊന്ന് കുറക്കൂ, പിന്നാലെ അവരും ചെയ്യും, അമിത ലാഭമരുത്'; റിലയൻസ് റീട്ടെയിലോട് കടുപ്പിച്ച് കേന്ദ്രം

പയറുവര്‍ഗങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍, വില കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് റിലയന്‍സ് റീട്ടെയിലിനോട് കേന്ദ്രം.

consumer affairs ministry asks Reliance Retail to cut prices
Author
First Published Oct 15, 2024, 7:29 PM IST | Last Updated Oct 15, 2024, 7:29 PM IST

ദില്ലി: പ്രധാന റീട്ടെയിൽ ശൃംഖലകൾ പയറുവർഗങ്ങളുടെ വില കുറയ്ക്കാത്തതിൽ അതൃപ്തിയുമായി കേന്ദ്ര സർക്കാർ. മൊത്ത-ചില്ലറ വിൽപ്പന നിരക്കുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, വിലയും ലാഭവിഹിതവും കുറയ്ക്കാൻ ഉപഭോക്തൃകാര്യ മന്ത്രാലയം രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ സ്ഥാപനമായ റിലയൻസ് റീട്ടെയിലിനോട് ആവശ്യപ്പെട്ടു. റിലയൻസ് വില കുറച്ചാൽ, മറ്റ് ചില്ലറ വ്യാപാരികളും വില കുറക്കുമെന്നാണ് മന്ത്രാലയത്തിൻ്റെ അഭിപ്രായം. ലൈവ് മിന്റാണ് വാർത്ത റിപ്പോർട്ട് ചെയ്തു.

ചില്ലറ വിൽപ്പന വില കുറയ്ക്കാൻ സർക്കാർ റീട്ടെയിൽ ശൃംഖലകൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, നിർദേശം നൽകിയിട്ടും വില വർധിക്കുകയാണ് ചെയ്തത്. റിലയൻസ് റീട്ടെയിലിനോട് പയറുവർഗ്ഗങ്ങളുടെ ചില്ലറ വില കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിലയൻസ് ശൃംഖല വില കുറയ്ക്കാൻ തുടങ്ങിയാൽ മറ്റുള്ളവരും ഇത് പിന്തുടരാൻ നിർബന്ധിതരാകുമെന്നും സർക്കാർ വക്താവ് പറഞ്ഞു. കഴിഞ്ഞയാഴ്ച സർക്കാർ ഉദ്യോഗസ്ഥരും റിലയൻസ് എക്‌സിക്യൂട്ടീവുകളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ചർച്ചയായത്.

റേറ്റിംഗ് ഏജൻസിയായ ക്രിസിലിൻ്റെ റിപ്പോർട്ട് പ്രകാരം, വീട്ടിൽ പാകം ചെയ്ത വെജിറ്റേറിയൻ ഊണിന്റെ വില സെപ്റ്റംബറിൽ 11% വർദ്ധിച്ചു. പയറുവർഗ്ഗങ്ങളുടെ വില ഉൽപാദനത്തിലുണ്ടായ ഇടിവ് കാരണം 14% വർദ്ധിച്ചു. അമിതമായ ലാഭമുണ്ടാക്കുന്ന രീതികൾ തടയുകയാണ് സർക്കാർ ലക്ഷ്യമെന്നും വൃത്തങ്ങൾ പറയുന്നു. കൃഷി മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം പയറുവർഗങ്ങളുടെ ഉൽപ്പാദനം 27.3 ദശലക്ഷം ടണ്ണിൽ നിന്ന് 23 സാമ്പത്തിക വർഷത്തിൽ 26 ദശലക്ഷം ടണ്ണായി കുറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios