കാത്തലിക് സിറിയന്‍ ബാങ്ക് ഐപിഒയിലേക്ക്: സെപ്റ്റംബറിന് മുന്‍പ് നടത്താനാകുമെന്ന് പ്രതീക്ഷ
ഓഹരി വിറ്റൊഴിയാന്‍ ഓഹരി ഉടമകള്‍ തയ്യാറായില്ലെങ്കില്‍ പുതിയ ഓഹരികള്‍ വില്‍പ്പനയ്ക്ക് വയ്ക്കേണ്ടി വരും. മൊത്തം 400 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് ബാങ്കിന്‍റെ പദ്ധതി.
തിരുവനന്തപുരം: റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശപ്രകാരം കാത്തലിക് സിറിയന്‍ ബാങ്ക് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) തയ്യാറെടുക്കുന്നു. ഓഹരി വില്‍ക്കാതെ തന്നെ സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനുളള സാധ്യതകള്‍ ബാങ്ക് പരിശോധിച്ചു വരുകയാണ്. ഇത്തരത്തിലൊരു മാതൃക നടപ്പായില്ലെങ്കില്‍ നിലവിലെ ഓഹരി ഉടമകള്‍ക്ക് ഓഹരി വിറ്റൊഴിയാനുളള സാഹചര്യമൊരുക്കി ഐപിഒ നടത്താനാകും ബാങ്ക് ശ്രമിക്കുക.
ഓഹരി വിറ്റൊഴിയാന്‍ ഓഹരി ഉടമകള്‍ തയ്യാറായില്ലെങ്കില്‍ പുതിയ ഓഹരികള്‍ വില്‍പ്പനയ്ക്ക് വയ്ക്കേണ്ടി വരും. മൊത്തം 400 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് ബാങ്കിന്‍റെ പദ്ധതി. 2019 സെപ്റ്റംബര്‍ 30 ന് മുന്‍പ് ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. അതിനാല്‍ ഈ കാലവധിക്ക് മുന്‍പ് ഐപിഒ നടത്താനാകുമെന്നാണ് ബാങ്കിന്‍റെ പ്രതീക്ഷ.