വീണ്ടും റെക്കോര്‍ഡ് കുതിപ്പ് ! ടെലികോം ഓഹരികള്‍ കത്തിക്കയറുന്നു: റിലയൻസിന് മുന്നേറ്റം

ടെലികോം അനുബന്ധ കമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ താരിഫ് ഉയർത്തുമെന്ന് അറിയിച്ചതിനെത്തുടർന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ (ആർ‌ഐ‌എൽ) ഓഹരികളില്‍ കുതിച്ചുകയറ്റം ഉണ്ടായത്.

BSE & NSE index at record high (20 Nov. 2019)

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരത്തിന്‍റെ തുടക്കം മുതല്‍ ആവേശത്തിലേക്ക് കുതിച്ചുകയറി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ 346 പോയിന്‍റ് ഉയര്‍ന്ന് 40,816 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും വ്യാപാരത്തില്‍ വന്‍ മുന്നേറ്റം തുടരുകയാണ്. 

നിഫ്റ്റി 50 12,000 പോയിന്‍റിന് മുകളിലേക്ക് പോയതോടെ നിക്ഷേപകര്‍ ആവേശത്തിലായി. 11.20 ന് പിടിഐ നല്‍കുന്ന വിവരങ്ങളനുസരിച്ച് സെന്‍സെക്സ് 289 പോയിന്‍റ് ഉയര്‍ന്ന് (0.71 ശതമാനം) 40,758 ലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 80 പോയിന്‍റ് ഉയര്‍ന്ന് ( 0.67ശതമാനം) 12,020 ലെത്തി. ബിഎസ്ഇയുടെ ടെലികോം ഇന്‍ഡക്സ് മൂന്ന് ശതമാനം ഉയര്‍ന്നു. 19 സെക്ടറുകളില്‍ 11 എണ്ണത്തിലും വ്യാപാര മുന്നേറ്റം പ്രകടമാണ്. 

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ നേട്ടമാണ് ഓഹരി വിപണിയിലെ വന്‍ കുതിപ്പിന് സഹായകരമായത്. റിലയന്‍സ് ഓഹരികളില്‍ 4.05 ശതമാനത്തിന്‍റെ മുന്നേറ്റമാണുണ്ടായത്. ഇതോടെ റിലയന്‍സിന്‍റെ ഓഹരി മൂല്യം 1,571 രൂപയിലെത്തി.  ഭാരതി എയർടെല്ലും വോഡഫോൺ- ഐഡിയയും ഡിസംബർ മുതൽ താരിഫ് ഉയർത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ടെലികോം ഓഹരികളില്‍ വന്‍ മുന്നേറ്റം ഉണ്ടായത്. 

ടെലികോം അനുബന്ധ കമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ താരിഫ് ഉയർത്തുമെന്ന് അറിയിച്ചതിനെത്തുടർന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ (ആർ‌ഐ‌എൽ) ഓഹരികളില്‍ കുതിച്ചുകയറ്റം ഉണ്ടായത്. കഴിഞ്ഞ രണ്ട് സെഷനുകളിൽ സ്റ്റോക്ക് ഏകദേശം ഏഴ് ശതമാനത്തിന്‍റെ നേട്ടമുണ്ടാക്കി. 

ഓയില്‍ ആന്‍ഡ് ഗ്യാസ്, ഊര്‍ജ, ഹെല്‍ത്ത് കെയര്‍, ഇന്‍ഡസ്ട്രിയല്‍സ് ആന്‍ഡ് ക്യാപിറ്റല്‍ ഗുഡ്സ് വിഭാഗത്തിന് ഒരു ശതമാനം നേട്ടമുണ്ടാക്കാനായി. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എല്‍ ആന്‍ഡ് ടി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ഐസിഐസിഐ എന്നീ ഓഹരികളിലും കുതിപ്പ് തുടരുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios