വൻ ഇടിവ് ! ഏഷ്യൻ വിപണികളിൽ സമ്മർദ്ദം കനക്കുന്നു; സ്‌മോൾക്യാപ് സൂചികയിൽ ഫ്ലാറ്റ് ട്രേഡിം​ഗ്

യുഎസ് ഫെഡറൽ റിസർവ് ചൊവ്വാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും മറ്റ് സെൻട്രൽ ബാങ്കുകൾക്കും കറൻസി സ്വാപ്പ് സൗകര്യം നൽകി.

Asian markets face crisis in Wednesday trade

മുംബൈ: ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളിലും ഏഷ്യയിലെ മറ്റ് വിപണികളിലെയും വ്യാപാര സെഷനിൽ വൻ ഇടിവ്. 

ബി‌എസ്‌ഇ സെൻ‌സെക്സ് 1,100 പോയിൻറ് അഥവാ 3.7 ശതമാനം ഇടിഞ്ഞ് 28,400 ലെത്തി. നിഫ്റ്റി 50 സൂചിക 257 പോയിൻറ് അഥവാ മൂന്ന് ശതമാനം ഇടിഞ്ഞ് 8,330 ലെവലിൽ എത്തി. കോട്ടക് മഹീന്ദ്ര ബാങ്കാണ് (10 ശതമാനം ഇടിവ്) സെൻസക്‌സിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. റിലയൻസ് ഇൻഡസ്ട്രീസ് (അഞ്ച് ശതമാനം ഇടിവ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (നാല് ശതമാനം ഇടിവ്), എച്ച്ഡിഎഫ്സി ബാങ്ക് (മൂന്ന് ശതമാനം ഇടിവ്) എന്നിവയാണ് മറ്റ് പ്രധാന നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികൾ.

ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.6 ശതമാനം ഇടിഞ്ഞപ്പോൾ ബി‌എസ്‌ഇ സ്‌മോൾക്യാപ് സൂചിക ഫ്ലാറ്റ് ട്രേഡിം​ഗിലാണ്. യുഎസ് ഫെഡറൽ റിസർവ് ചൊവ്വാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും മറ്റ് സെൻട്രൽ ബാങ്കുകൾക്കും കറൻസി സ്വാപ്പ് സൗകര്യം നൽകി.

ആർ‌ബി‌ഐയോ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയോ ഉൾപ്പെടാത്ത സെൻ‌ട്രൽ ബാങ്കുകൾക്കായിരുന്നു നേരത്തെ ഫെഡറൽ റിസർവ് ഈ സൗകര്യം നൽകിയിരുന്നത്.  

Latest Videos
Follow Us:
Download App:
  • android
  • ios