അദർ പൂനാവാലയുടെ പിന്തുണയുള്ള വെൽനെസ് ഫോറെവർ 160 ദശലക്ഷം ഡോളർ സമാഹരിക്കും
ഐപിഒയുമായി ബന്ധപ്പെട്ട വാർത്തകളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദില്ലി: റീടെയ്ൽ ഫാർമസി ശൃംഖലയായ വെൽനെസ് ഫോറെവർ 1200 കോടി വരെ സമാഹരിക്കാൻ ഉദ്ദേശിക്കുന്നു. 160 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനായി ഇനീഷ്യൽ പബ്ലിക് ഓഫറിങിനൊരുങ്ങുകയാണ് കമ്പനി.
ഐപിഒ സാധ്യമാവുകയാണെങ്കിൽ ഇന്ത്യൻ സ്റ്റോക് എക്സ്ചേഞ്ചിൽ ഇടംപിടിക്കുന്ന ആദ്യ ഫാർമസി റീടെയ്ൽ ചെയിനായിരിക്കും ഇത്. ഇൻവെസ്റ്റ്മെന്റ് ബാങ്കുകളെയും ഉപദേശകരെയും ഐപിഒയ്ക്ക് വേണ്ടി കമ്പനി നിയോഗിച്ചുകഴിഞ്ഞു.
എന്നാൽ, ഐപിഒയുമായി ബന്ധപ്പെട്ട വാർത്തകളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി നൂറ് കണക്കിന് പുതിയ സ്റ്റോറുകൾ തുറക്കാനാണ് കമ്പനിയുടെ ശ്രമം. 2020 നവംബറിലാണ് കമ്പനിയിൽ അദർ പൂനാവാല 130 കോടി രൂപയുടെ നിക്ഷേപം നടത്തിയത്.