ഫെബ്രുവരി മാസത്തില്‍ കോടികളുടെ വിദേശ നിക്ഷേപം നേടിയെടുത്ത് ഇന്ത്യ
ജനുവരിയില്‍ 5,264 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ വിപണിയിലിറക്കിയത്. ഇക്കാലയളവില്‍ ആകെ 248 കോടി രൂപ ബോണ്ട് മാര്‍ക്കറ്റിലും നിക്ഷേപം ഉണ്ടായി.
ദില്ലി: ഫെബ്രുവരി മാസം പകുതിയായപ്പോഴേക്കും ഇന്ത്യന്‍ ഓഹരി വിപണി വിദേശ നിക്ഷേത്തില്‍ വന്‍ വളര്‍ച്ച. ഈ മാസത്തില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 5,322 കോടി രൂപയുടെ വിദേശ നിക്ഷേപം ആകര്‍ഷിച്ചു. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് വിപണിയിലുണ്ടായ പോസിറ്റീവ് മനോഭാവം ഇതിന് കാരണമായതായാണ് വിലയിരുത്തല്‍.
ജനുവരിയില്‍ 5,264 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ വിപണിയിലിറക്കിയത്. ഇക്കാലയളവില്‍ ആകെ 248 കോടി രൂപ ബോണ്ട് മാര്‍ക്കറ്റിലും നിക്ഷേപം ഉണ്ടായി. എന്നാല്‍, പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വരുന്ന മാസങ്ങളില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ജാഗ്രത പാലിക്കുമെന്നാണ് വിപണി നീരിക്ഷകരുടെ നിഗമനം.
വിദേശ നിക്ഷേപകര്‍ ഹൃസ്വകാലാടിസ്ഥാനത്തിലുളള വാര്‍ത്തകള്‍ പിന്തുടരുന്നതാണ് ഈ പ്രവണതകള്‍ നല്‍കുന്ന സൂചനയെന്നാണ് വിലയിരുത്തല്‍.