ഇന്ത്യന്‍ ഓഹരി വിപണിയുടെ റേറ്റിംഗ് ഉയര്‍ത്തി എച്ച്എസ്ബിസി
പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയും ഇന്ത്യന്‍ ഓഹരി വിപണിയുടെ റേറ്റിംഗ് നേരത്തെ ഉയര്‍ത്തിയിരുന്നു. ഉചിതമായ മൂല്യത്തിലാണ് ഓഹരികള്‍ ഇപ്പോഴുളളതെന്നും ഇതിനാല്‍ നിക്ഷേപകര്‍ ഓഹരികള്‍ കൈയില്‍ വയ്ക്കുന്നത് കുറയ്ക്കുകയാണെന്നും എച്ച്എസ്ബിസി നിരീക്ഷിച്ചു.
മുംബൈ: ലോകത്തെ പ്രമുഖ സാമ്പത്തിക സേവന കമ്പനിയും ബാങ്കുമായ എച്ച്എസ്ബിസി ഇന്ത്യന്‍ ഓഹരി വിപണിയുടെ റേറ്റിംഗ് ഉയര്‍ത്തി. അണ്ടര്‍ വെയ്റ്റ് എന്ന നിലയില്‍ നിന്ന് ന്യൂട്രല്‍ എന്ന നിലയിലേക്കാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ റേറ്റിംഗ് എച്ച്എസ്ബിസി ഉയര്‍ത്തിയത്. പ്രധാനമായും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഓഹരി വിപണിയുടെ റേറ്റിംഗ് കമ്പനി ഉയര്‍ത്തിയത്.
പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയും ഇന്ത്യന്‍ ഓഹരി വിപണിയുടെ റേറ്റിംഗ് നേരത്തെ ഉയര്‍ത്തിയിരുന്നു. ഉചിതമായ മൂല്യത്തിലാണ് ഓഹരികള്‍ ഇപ്പോഴുളളതെന്നും ഇതിനാല്‍ നിക്ഷേപകര്‍ ഓഹരികള്‍ കൈയില്‍ വയ്ക്കുന്നത് കുറയ്ക്കുകയാണെന്നും എച്ച്എസ്ബിസി നിരീക്ഷിച്ചു.
മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിലയിരുത്തല്‍ പ്രകാരം 2018 ല്‍ ഇന്ത്യയില്‍ ഒരു ഓഹരിയില്‍ നിന്നുളള വരുമാനത്തിലെ വര്‍ദ്ധന ശരാശരി 18.8 ശതമാനമായിരിക്കുമെന്നാണ് നിഗമനം. 2019 ഓടെ ഇത് 24 ശതമാനമായി ഉയരുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു.