റിസര്‍വ് ബാങ്ക് ഇടക്കാല ലാഭവിഹിതം: ഓഹരി വിപണി കുതിക്കുന്നു
മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 199 പോയിന്‍റ് ഉയര്‍ന്ന് 35,698 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 53 പോയിന്‍റ് ഉയര്‍ന്ന് 10,694 ല്‍ വ്യാപാരം മുന്നേറുകയാണ്.
മുംബൈ: ഇടക്കാല ലാഭവിഹിതമായി 28,000 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കാനുളള റിസര്‍വ് ബാങ്ക് തീരുമാനത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്. റിസര്‍വ് ബാങ്ക് തീരുമാനം സര്‍ക്കാരിന്‍റെ കമ്മി കുറയ്ക്കുമെന്ന വിലയിരുത്തലാണ് വിപണിയില്‍ മുന്നേറ്റമുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 199 പോയിന്‍റ് ഉയര്‍ന്ന് 35,698 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 53 പോയിന്‍റ് ഉയര്‍ന്ന് 10,694 ല്‍ വ്യാപാരം മുന്നേറുകയാണ്.
ബാങ്കിങ്, ഓട്ടോ, മെറ്റല്‍ സ്റ്റോക്കുകള്‍ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, ഭാരതി ഇന്‍ഫ്രടെല്‍, ടൈറ്റന്‍, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടം കൊയ്ത ഓഹരികള്‍.