ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍
ഭാരതി ഇൻഫ്രാടെൽ, യെസ് ബാങ്ക്, ഭാരതി എയർടെൽ എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികളിൽ ആദ്യ സ്ഥാനങ്ങളിൽ.
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിലാണ് വിപണിയിൽ മുന്നേറ്റം. ബിഎസ്ഇയിൽ 896 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും, 536 ഓഹരികൾ നഷ്ടത്തിലുമാണ്.
ഭാരതി ഇൻഫ്രാടെൽ, യെസ് ബാങ്ക്, ഭാരതി എയർടെൽ എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികളിൽ ആദ്യ സ്ഥാനങ്ങളിൽ. സീ എന്‍റര്‍ടെയ്ന്‍മെന്‍റ്, അള്‍ട്രാടെക് സിമന്‍റ്, ജെഎസ്ഡബ്യൂ സ്റ്റീല്‍ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടത്തിലായ ഓഹരികൾ.