സെന്‍സെക്സ് 150 പോയിന്‍റ് നേട്ടത്തില്‍: നിഫ്റ്റിയിലും വ്യാപാര നേട്ടം
ബാങ്കിംഗ്, എനർജി, ഐടി മേഖലകളിലാണ് ഇന്ന് നേട്ടം പ്രകടമായിരിക്കുന്ന്. ഹീറോ മോട്ടോകോർപ്, ഇൻഫോസിസ്, വിപ്രോ, എന്നിവ ഇന്ന് നേട്ടം കൈവരിച്ച ഓഹരികളാണ്.
മുംബൈ: ഇന്ത്യന്‍ ഓഹരിവിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 150 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 50 പോയിന്റ് നേട്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബാങ്കിംഗ്, എനർജി, ഐടി മേഖലകളിലാണ് ഇന്ന് നേട്ടം പ്രകടമായിരിക്കുന്ന്. ഹീറോ മോട്ടോകോർപ്, ഇൻഫോസിസ്, വിപ്രോ, എന്നിവ ഇന്ന് നേട്ടം കൈവരിച്ച ഓഹരികളാണ്. എച്ച്സിഎല്‍ ടെക്, ഭാരതി എയർടെൽ, ഗെയ്ൽ എന്നിവ ഇന്ന് നഷ്ടത്തിലാണ്.
വിനിമയനിരക്കിൽ ഡോളറിനെതിരെ 70 രൂപ 77 പൈസ എന്ന നിരക്കിലാണ് ഇന്ത്യൻ രൂപ. 16 പൈസയുടെ നേട്ടമാണ് ഇന്നുണ്ടായത്. ഇന്നലെ ക്ലോസ് ചെയ്യുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ നിരക്ക് 70 രൂപ 93 പൈസ ആയിരുന്നു.