ബുധനാഴ്ച വ്യാപാരം: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം
വിനിമയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70 രൂപ 44 പൈസ എന്ന നിലയിലാണിപ്പോള്‍. ഇൻഫോസിസ്, ആക്സിസ് ബാങ്ക്, എച്ച്‍യുഎല്‍ എന്നി ഓഹരികളാണ് നേട്ടമുണ്ടാക്കുന്ന ഓഹരികളിൽ ആദ്യ സ്ഥാനങ്ങളിൽ.
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ നേട്ടത്തിലാണ് വ്യാപാരം മുന്നേറുന്നത്. മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 187 പോയിന്‍റ് ഉയർന്ന് 36,167 പോയിന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 36 പോയിന്‍റാണ് കൂടിയത്. 10,838 ലാണ് നിലവിൽ വ്യാപാരം.
വിനിമയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70 രൂപ 44 പൈസ എന്ന നിലയിലാണിപ്പോള്‍. ഇൻഫോസിസ്, ആക്സിസ് ബാങ്ക്, എച്ച്‍യുഎല്‍ എന്നി ഓഹരികളാണ് നേട്ടമുണ്ടാക്കുന്ന ഓഹരികളിൽ ആദ്യ സ്ഥാനങ്ങളിൽ. എച്ച്പിസിഎല്‍, ബിപിസിഎല്‍, ഗെയില്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.