ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്
യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഇൻഡ്യബുൾസ് ഹൗസിംഗ്, സണ്‍ ഫാര്‍മ എന്നിവയുടെ ഓഹരികൾ തുടക്കത്തിൽ തന്നെ നേട്ടം കൈവരിച്ചു. കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ്, അദാനി പോര്‍ട്ട്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
മുംബൈ: കേന്ദ്രവും റിസര്‍വ് ബാങ്കും തമ്മില്‍ തുടരുന്ന തർക്കം രൂക്ഷമായതോടെ നേട്ടത്തോടെ തുടങ്ങിയ ഓഹരിവിപണിയിൽ ഇടിവ് രേഖപ്പെടുത്തി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊർജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായുളള സൂചനകള്‍ വന്നതാണ് വിപണിക്ക് പ്രധാന വെല്ലുവിളിയായത്.
136 പോയിന്റ് നേട്ടത്തിൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 270 പോയിന്റ് വരെ ഇടിഞ്ഞു. 40 പോയിന്റ് നേട്ടത്തിൽ തുടങ്ങിയ നിഫ്റ്റി 84 പോയിന്റോളം ഇടിഞ്ഞു.
യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഇൻഡ്യബുൾസ് ഹൗസിംഗ്, സണ്‍ ഫാര്‍മ എന്നിവയുടെ ഓഹരികൾ തുടക്കത്തിൽ തന്നെ നേട്ടം കൈവരിച്ചു. കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ്, അദാനി പോര്‍ട്ട്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 74 രൂപ 04 പൈസയാണ് ഡോളറിനെതിരെ രൂപയുടെ ഇന്നത്തെ മൂല്യം.