ഓഹരി വിപണിക്ക് നേട്ടം; സെന്‍സെക്സ് 150 പോയിന്‍റ് ഉയര്‍ന്നു
നിഫ്റ്റി 10500 ന് മുകളിലെത്തി. ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ് , എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. യെസ് ബാങ്ക്, ഒഎന്‍ജിസി, സൺഫാർമ്മ എന്നിവയുടെ ഓഹരികളിൽ ഇന്ന് നഷ്ടം നേരിട്ടു.
മുംബൈ: ഓഹരിവിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 150 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 50 പോയിന്‍റ് നേട്ടത്തിലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. സെൻസെക്സ് 34900 ന് മുകളിലാണ് വ്യാപാരം നടത്തുന്നത്.
നിഫ്റ്റി 10500 ന് മുകളിലെത്തി. ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ് , എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. യെസ് ബാങ്ക്, ഒഎന്‍ജിസി, സൺഫാർമ്മ എന്നിവയുടെ ഓഹരികളിൽ ഇന്ന് നഷ്ടം നേരിട്ടു.
രൂപ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ ഉയര്‍ന്ന് 70 രൂപ 46 പൈസ എന്ന നിരക്കിലെത്തി. കഴിഞ്ഞ വ്യാഴാഴ്ച 70 രൂപ 67 പൈസയായിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം.