ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും ഫ്ലാറ്റ് ട്രേഡിംഗ്
യെസ് ബാങ്ക്, മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കൊടക് മഹീന്ദ്ര, ടാറ്റ് സ്റ്റീൽ, ലാർസൻ തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ്.
മുംബൈ: ഓഹരി വിപണിയിൽ ഫ്ലാറ്റ് ട്രേഡിംഗിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്സ് 35,861 ലും നിഫ്റ്റി 10,774 ലുമാണ് വ്യാപാരം തുടങ്ങിയത്. നെഗറ്റീവ് ട്രെൻഡ് ആണ് ഇന്ന് മാർക്കറ്റിൽ ആദ്യമണിക്കൂറുകളിൽ ദൃശ്യമാകുന്നത്.
യെസ് ബാങ്ക്, മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കൊടക് മഹീന്ദ്ര, ടാറ്റ് സ്റ്റീൽ, ലാർസൻ തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ്. ആഗോളവിപണിയിലും ഇന്ന് നഷ്ടം പ്രകടമാണ്. വിനിമയനിരക്കിൽ ഡോളറിനെതിരെ 71.25 എന്ന നിലയിലാണ് ഇന്ന് രൂപ വ്യാപാരം തുടങ്ങിയത്.