ആഗോള വിപണികളില്‍ ഇടിവ്; ഇന്ത്യന്‍ ഓഹരി വിപണിയില്‍ 'ഫ്ലാറ്റ് ട്രേഡിംഗ്'
ആഗോള വിപണികളിലെ ഇടിവിനെ തുടർന്ന് പുതുവർഷദിനം മുതൽ ഇന്ത്യൻ ഓഹരി വിപണിയിൽ കാര്യമായ നേട്ടം കണ്ടിരുന്നില്ല. ജെറ്റ് എയർവേയ്സിന്‍റെ ഓഹരിയിൽ മൂന്ന് ശതമാനത്തിന്‍റെ ഇടിവ് സംഭവിച്ചു.
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഫ്ലാറ്റ് ട്രേഡിംഗിന്‍റെ സൂചനകളാണ് പുറത്ത് വരുന്നത്. സെൻസെക്സ് 86 പോയിന്‍റ് ഉയർന്ന് 35,602 പോയിന്‍റിന് അടുത്താണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 23 പോയിന്‍റാണ് ആദ്യ മണിക്കൂറിൽ ഉയര്‍ന്നത്.
ആഗോള വിപണികളിലെ ഇടിവിനെ തുടർന്ന് പുതുവർഷദിനം മുതൽ ഇന്ത്യൻ ഓഹരി വിപണിയിൽ കാര്യമായ നേട്ടം കണ്ടിരുന്നില്ല. ജെറ്റ് എയർവേയ്സിന്‍റെ ഓഹരിയിൽ മൂന്ന് ശതമാനത്തിന്‍റെ ഇടിവ് സംഭവിച്ചു. ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്ന കമ്പനികളിൽ ആദ്യ സ്ഥാനങ്ങളിൽ. ഭാരതി ഇൻഫ്രാടെൽ, ടാറ്റാ മോട്ടോഴ്സ്, ഒഎന്‍ജിസി എന്നിവയാണ് താരതമ്യേന നല്ല പ്രകടനം നടത്തുന്ന ഓഹരികൾ.