ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്സ് 100 പോയിന്‍റ് ഉയര്‍ന്നു
ക്രൂഡ് ഓയിൽ അന്താരാഷ്ട്ര വിപണിയിൽ 80 ഡോളറിന് താഴെ വന്നതും ഇന്ത്യൻ വിപണിയെ തുണച്ചു. ബാങ്കിംഗ്,ഫാർമ, എഫ്എംസിജി മേഖലകളിലാണ് നേട്ടം പ്രകടമാകുന്നത്.
മുംബൈ: ഏഷ്യൻ വിപണിയിലെ മികച്ച പ്രകടനത്തെ തുടർന്ന് ഇന്ത്യൻ വിപണിയില്‍ ആദ്യ മണിക്കൂറുകളിൽ നേട്ടത്തുടക്കം. നിഫ്റ്റി 10,400 ന് മുകളിൽ രാവിലെ വ്യാപാരം നടന്നിരുന്നു. മുംബൈ സെന്‍സെക്സ് ഇന്ന് 111 പോയിന്‍റ് ഉയര്‍ന്ന് 34,426.95 എന്ന നിലയിലാണിപ്പോള്‍ വ്യാപാരം നടക്കുന്നത്. ഇന്ന് ചൈന വിപണിയിൽ 4.5 ശതമാനവും ഹോങ്കോങ് വിപണിയിൽ രണ്ട് ശതമാനവും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ക്രൂഡ് ഓയിൽ അന്താരാഷ്ട്ര വിപണിയിൽ 80 ഡോളറിന് താഴെ വന്നതും ഇന്ത്യൻ വിപണിയെ തുണച്ചു. ബാങ്കിംഗ്,ഫാർമ, എഫ്എംസിജി മേഖലകളിലാണ് നേട്ടം പ്രകടമാകുന്നത്. കടക്കെണിയിലായ എസ്ആർ സ്റ്റീലിനെ ഏറ്റെടുക്കാൻ ആർസലാൻ മിത്തൽ തയ്യാറായിരിക്കുന്നത് ബാങ്കിംഗ് മേഖലയിൽ ഉണർവിന് കാരണം.
എസ്ആർ സ്റ്റീൽ 43,000 കോടി രൂപ ഇന്ത്യൻ ബാങ്കുകളുമായി സാമ്പത്തിക ബാധ്യതയിലാണ്. എച്ച്ഡിഎഫ്സി ബാങ്കിന്‍റെ മികച്ച പ്രവർത്തന ഫലവും പൊതുമേഖലാ ബാങ്കിംഗ് മേഖലയിൽ സഹായകരമായി. ഐടി മേഖലകളിൽ വില്‍പ്പന സമ്മർദ്ദം നേരിടുകയാണ്. ഇന്ത്യൻ രൂപയുടെ ഡോളറിനെതിരെ നേരിയ നേട്ടത്തിലാണ്.