ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് മികച്ച തുടക്കം
ഫാര്‍മ ഒഴികെയുള്ള എല്ലാ പ്രധാനപ്പെട്ട സെക്ടറുകളിലേയും മുന്‍ നിര ഓഹരികളില്‍ നിക്ഷേപ താത്പര്യം ദൃശ്യമാണ്.
മുംബൈ: ചൊവ്വാഴ്ച്ച വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മികച്ച തുടക്കം. നിഫ്ടി 300 പോയിന്‍റോളം ഉയര്‍ന്നാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.
നിഫ്ടി 10,550 ന് മുകളിലാണ് ഇപ്പോഴുള്ളത്. ഫാര്‍മ ഒഴികെയുള്ള എല്ലാ പ്രധാനപ്പെട്ട സെക്ടറുകളിലേയും മുന്‍ നിര ഓഹരികളില്‍ നിക്ഷേപ താത്പര്യം ദൃശ്യമാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുകയാണ്. 73 രൂപ 88 പൈസയാണ് വിനിമയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.