വെള്ളിയാഴ്ച്ച വ്യാപാരം; ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍
നിഫ്റ്റി 10,000 പോയിന്‍റിനടുത്തേക്ക് താഴ്ന്നെങ്കിലും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അല്പം മെച്ചപ്പെട്ട് വരികയാണ്.
മുംബൈ: ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം തുടരുന്നു. സെൻസെക്സ് 300 പോയിന്‍റ് ഇടിഞ്ഞ് 33,592 പോയിന്‍റില്‍ വ്യാപാരം തുടരുന്നു. നിഫ്റ്റി 50 പോയിന്‍റിനടുത്ത് ഇടിഞ്ഞ് 10,084 പോയിന്‍റിലാണിപ്പോള്‍ വ്യാപാരം തുടരുന്നത്.
യെസ് ബാങ്ക്, സീ എന്‍റർടെയ്ൻ, ഗ്രാസിം എന്നീ കമ്പനികളാണ് മോശം പ്രകടനം നടത്തുന്ന ഓഹരികളിൽ ആദ്യ മൂന്ന് സ്ഥാനത്ത്. ടാറ്റാ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി, ഭാരതി എയർടെൽ എന്നീ ഓഹരികൾ താരതമ്യേന നല്ല പ്രകടനം നടത്തുന്നുണ്ട്. ഏഷ്യൻ-യുഎസ് വിപണിയിലെ മാറ്റങ്ങളാണ് ഇന്ത്യൻ വിപണിയെയും ബാധിച്ചിരിക്കുന്നത്.
നിഫ്റ്റി 10,000 പോയിന്‍റിനടുത്തേക്ക് താഴ്ന്നെങ്കിലും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അല്പം മെച്ചപ്പെട്ട് വരികയാണ്. ടെക്നോളജി, മെറ്റൽ, എഫ്എംസിജി, ഓട്ടോ മൊബൈൽ വിഭാഗം ഓഹരികൾ വില്‍പ്പന സമ്മർദ്ദം നേരിടുന്നുണ്ട്.