ഓഹരി വിപണിയില്‍ കനത്ത നഷ്ടം; സെന്‍സെക്സ് 850 പോയിന്‍റ് ഇടിഞ്ഞു
രൂപയുടെ മൂല്യം ഡോളറിനെതിരെ 73 ന് മുകളില്‍ തുടരുന്നതും, രാജ്യന്തര വിപണിയില്‍ ഉയരുന്ന എണ്ണവില കാരണം ഉയര്‍ന്ന് നില്‍ക്കുന്ന കറന്‍റ് അക്കൗണ്ട് കമ്മിയുമാണ് രൂപയെ തളര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍.
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുന്നു. സെന്‍സെക്സ് 858 പോയിന്‍റ് ഇടിഞ്ഞ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 35,116 എന്ന നിലയില്‍ വ്യാപാരം തുടരുകയാണ്. ജൂലൈ രണ്ടിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 267 പോയിന്‍റ് ഇടിഞ്ഞ് ഇപ്പോള്‍ 10,591 എന്ന നിലയിലാണ്. ജൂലൈ ഒന്‍പതിന് ശേഷമുളള ഏറ്റവും താഴ്ന്ന നിരക്കാണിത്.
രൂപയുടെ മൂല്യം ഡോളറിനെതിരെ 73 ന് മുകളില്‍ തുടരുന്നതും, രാജ്യന്തര വിപണിയില്‍ ഉയരുന്ന എണ്ണവില കാരണം ഉയര്‍ന്ന് നില്‍ക്കുന്ന കറന്‍റ് അക്കൗണ്ട് കമ്മിയുമാണ് രൂപയെ തളര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഐഷര്‍ മോട്ടോഴ്സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ക്ക് വലിയ നഷ്ടം നേരിട്ടു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില ഡോളറിന് 87 എന്ന നിലയിലേക്ക് നീങ്ങുന്നത് ഓഹരി വിപണിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.