ഇന്ത്യന്‍ വ്യോമാക്രമണം: ഓഹരി വിപണി കൂപ്പുകുത്തി: സെന്‍സെക്സ് 450 പോയിന്‍റ് ഇടിഞ്ഞു

വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. രൂപയുടെ മൂല്യത്തില്‍ ഡോളറിനെതിരെ 33 പൈസയുടെ ഇടിവാണുണ്ടായത്. എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡോളറിനെതിരെ രൂപയുടെ മൂല്യം 71.30 എന്ന നിലയിലാണ്.  

Indian air strike: Indian stock market down

മുംബൈ: ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് 450 പോയിന്‍റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150 പോയിന്‍റ് ഇടിഞ്ഞ് 10,730 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ? എന്ന ആശങ്കയാണ് ഓഹരി വിപണിയില്‍ ഇടിവിന് കാരണമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിഫ്റ്റിയില്‍ വേദാന്ത, ഹിന്താല്‍ക്കോ, യെസ് ബാങ്ക്, ജെഎസ്‍ഡബ്ല്യൂ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. 

വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. രൂപയുടെ മൂല്യത്തില്‍ ഡോളറിനെതിരെ 33 പൈസയുടെ ഇടിവാണുണ്ടായത്. എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡോളറിനെതിരെ രൂപയുടെ മൂല്യം 71.30 എന്ന നിലയിലാണ്.  

Latest Videos
Follow Us:
Download App:
  • android
  • ios