സ്വര്‍ണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,400 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,925 രൂപയുമാണ് വില. മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വര്‍ണ വില ഈ വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 23,480 രൂപയിലായിരുന്നു. രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,335 ഡോളറാണ് നിരക്ക്.