സ്വര്‍ണ്ണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറവുണ്ടായത്. 2825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു പവന് 22,600 രൂപയും. കഴിഞ്ഞ രണ്ട് ദിവസം സ്വര്‍ണ്ണ വിലയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ആഗോള വിപണിയില്‍ 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1264 ഡോളറാണ് ഇന്നത്തെ വില.