സ്വർണവിലയില്‍ നേരിയ കുറവ്
സംസ്ഥാനത്ത് സ്വർണവില നേരിയ തോതിൽ കുറഞ്ഞു. പവന് 22,120 രൂപ ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,765 രൂപയാണ്. രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. മാസത്തെ കുറഞ്ഞ വിലയാണിത്. പത്ത് ദിവസത്തിനുള്ളിൽ പവന് 600 രൂപയാണ് കുറഞ്ഞത്. 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1,297 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.