ഇന്ത്യയില്‍ നിന്നും പുറത്തേക്ക് പോയത് 35,593 കോടി രൂപ !

ചില മാസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മൊത്തത്തില്‍ വന്‍ വിറ്റഴിക്കല്‍ പ്രവണതയാണ് എഫ്പിഐകളില്‍ രാജ്യത്ത് ദൃശ്യമായത്. ഇത്തരം പിന്‍വലിക്കലുകള്‍ വിപണിയെ വലിയതോതില്‍ പിടിച്ചു കുലുക്കുന്നുണ്ട്. 

FPI investment goes out from India

ദില്ലി: ആഭ്യന്തര മൂലധന വിപണിയില്‍ നിന്നും നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടുന്നു. ഈ  മാസം ഒന്നു മുതല്‍ 26 വരെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 35,593 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചു. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളാണ് (എഫ്പിഐ) രാജ്യത്ത് നിന്ന് പുറത്തേക്ക് പോയത്. 

ചില മാസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മൊത്തത്തില്‍ വന്‍ വിറ്റഴിക്കല്‍ പ്രവണതയാണ് എഫ്പിഐകളില്‍ രാജ്യത്ത് ദൃശ്യമായത്. ഇത്തരം പിന്‍വലിക്കലുകള്‍ വിപണിയെ വലിയതോതില്‍ പിടിച്ചു കുലുക്കുന്നുണ്ട്. 

ജനുവരി, മാര്‍ച്ച്, ജൂലൈ, ഓഗസ്റ്റ് എന്നീ നാല് മാസങ്ങളിലായി മൊത്തം 32,000 കോടി രൂപയുടെ നിക്ഷേപം ആഭ്യന്തര മൂലധന വിപണിയില്‍ എഫ്പിഐകളിലൂടെ ഉണ്ടായി. രൂപയുടെ മൂല്യത്തകര്‍ച്ചയും ആഗോള വ്യാപാര യുദ്ധവും, ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടവുമാണ് നിക്ഷേപം പുറത്തേക്ക് പോകാനുളള പ്രധാന കാരണം. 

Latest Videos
Follow Us:
Download App:
  • android
  • ios