എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഇനി ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് കടം വാങ്ങാം

Flipkart to offer EMIs on debit cards for high value purchases during annual sale

ഫ്ലിപ്പ്കാര്‍ട്ടിന്റെ വാർഷിക ഷോപ്പിങ് ഉത്സവമായ ബിഗ്​ ബില്യൺ ഡേയ്‍സില്‍ ഇത്തവണ ഡെബിറ്റ്​ കാർഡ്​ വഴിയും ഇ.എം.​ഐ സൗകര്യം ലഭ്യമാക്കുന്നു. ബിഗ് ബില്യന്‍ ഡേയ്സില്‍ നിന്നുള്ള വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ്​ പുതിയ നീക്കം. നിലവിൽ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിക്കുന്ന ഉപഭോക്​താക്കൾക്ക്​ മാത്രമേ വൻകിട ഇ-കൊമേഴ്​സ്​ സൈറ്റുകൾ ഇ.എം.​ഐ സൗകര്യം അനുവദിക്കുന്നുള്ളൂ. ​ആദ്യഘട്ടത്തില്‍ എസ്​.ബി.​ഐ, ആക്​സിസ്​ ബാങ്ക്​ എന്നിവയുമായി സഹകരിച്ചാണ്​ പരീക്ഷണം നടത്തുന്നത്​.

മൂഴുവൻ കാറ്റഗറിയിലുമുള്ള താരതമ്യേന ഉയര്‍ന്ന വിലയുള്ള സാധനങ്ങള്‍ക്ക് ഇ.എം.ഐ ലഭ്യമാക്കാനാണ്​ ശ്രമം. കഴിഞ്ഞകാലങ്ങളിൽ ഉപഭോക്​താവ്​ നടത്തിയ ഇടപാടുകള്‍  കൂടി പരിശോധിച്ചായിരിക്കും ഡെബിറ്റ്​ കാർഡിൽ ഇ.എം.​ഐ സൗകര്യം ലഭ്യമാക്കുക.   ക്രെഡിറ്റ്​ കാർഡില്ലാത്ത വലിയ വിഭാഗത്തിന്​ വിലകൂടിയ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയാത്ത സാഹചര്യം കൂടി ഫ്ലിപ്പ്‍കാര്‍ട്ടിന്റെ പരിഗണിനയിലുണ്ട്. ഡെബിറ്റ്​ കാർഡിലെ ഇ.​എം.​ഐ സൗകര്യം ഇത്തരക്കാര്‍ക്ക് ഗുണം ചെയ്യും. വിലകൂടിയ ഉൽപ്പന്നങ്ങൾ വന്‍തോതില്‍ വിറ്റഴിക്കുക​ വഴി മൊത്തം വിൽപ്പനയിൽ വൻ വർധന ലക്ഷ്യമിടുന്നുവെന്ന്​ ഫ്ലിപ്​കാർട്ട്​ അറിയിച്ചു. റിസർവ്​ ബാങ്ക്​ കണക്കുകൾ പ്രകാരം രാജ്യത്ത്​ 79.38 കോടി ഡെബിറ്റ്​ കാർഡുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്​. എന്നാൽ ക്രെഡിറ്റ്​ കാർഡുള്ളവർ 3.14 കോടി മാത്രമാണ്​.  

Latest Videos
Follow Us:
Download App:
  • android
  • ios