സ്വാശ്രയ കോളേജുകള്‍ ബിസിനസ് ഹബ്ബുകളായി മാറുന്നതിന്റെ പിന്നില്‍...
ഒരു ബിസിനസ് തുടങ്ങാന്‍ ഏകദേശം എത്ര രൂപ വേണ്ടി വരും? പഴയ കാലത്തല്ല ഈ ചോദ്യം ചോദിക്കുന്നത്. എല്ലാതരം നെറ്റുവര്‍ക്കുകളും സജീവമായ ഇക്കാലത്താണ്. ഇന്ന് ബിസിനസ് തുടങ്ങുമ്പോള്‍ പഴയ കാലത്തെ അതേ പടി തുടരുകയല്ല. നൂതന വഴികള്‍ തേടി എല്ലാത്തിലും അവരരവുടെ െൈകയ്യൊപ്പ് ചാര്‍ത്താന്‍ ശ്രമിക്കുന്നു. ഒരു ബിസിനസ് വിജയിപ്പിക്കണമെങ്കില്‍ പണം മാത്രം പോരാ. അതിന് യോജിച്ച ആളുകളുടെ സാന്നിദ്ധ്യവും ആത്മസമര്‍പ്പണവും വേണം. അത് ഇല്ലാത്തതാണ് കേരളത്തിലെ പല ബിസിനസ്സുകളും തകരാനുള്ള കാരണവും. ബിസിനസ്സുകാരുടെ സംഗമത്തിനായി കോളേജു ക്യാംപസുകള്‍ തിരഞ്ഞെടുത്താല്‍ എങ്ങനെയുണ്ടാകും. അത്തരമൊരു നീക്കത്തോടെയാണ് കേരളത്തിലെ ചില കോളേജുകളില്‍ ബിസിനസ് ഹബ്ബുകള്‍ തുടങ്ങുന്നത്.
ബിസിനസ്സ് തുടങ്ങതൊടൊപ്പം അതിന്റെ വളര്‍ച്ചയും അനിവാര്യമാണ്. എന്നാല്‍ ഈ വളര്‍ച്ചയ്‌ക്കെല്ലാം ആവശ്യം കൃത്യമായതും വ്യക്തമായതുമായ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെയാണ് അതിന്റെ വളര്‍ച്ചയിലേക്ക് എത്തുന്നത്. ഇത്തരം ആശയങ്ങള്‍ പങ്കുവയ്ക്കാനും ഏകോപിപ്പിക്കാനും ഒരിടം അത്യാവശ്യമാണ്. അത്തരം ഒരിടത്തിന്റെ അഭാവമാണ് കേരളത്തിലെ ബിസിനസ് മേഖലയ്‌ക്കേറ്റ അടി. ഇതുകൊണ്ടു തന്നെയാണ് പല ബിസിനസ്സ പ്രമുഖരും കേരളത്തില്‍ നിന്നും തെന്നിമാറി മറ്റിടങ്ങള്‍ തേടി പോകുന്നത്. എന്നാല്‍ കേരളത്തിന്റെ ഇത്തരം ആശങ്കള്‍ക്ക് വിരാമിട്ടുകൊണ്ട് ഒരു ബിസിനസ് സംരംഭത്തിനും സംരംഭകനും വേണ്ട എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമായി സ്വാശ്രയ കോളേജുകള്‍ ഇപ്പോള്‍ ബിസിനസ് ഹബ്ബുകളായി മാറുകയാണ്. അത്തരം പദ്ധതിക്ക് ആദ്യമായി തലസ്ഥാനത്ത് വേദിയൊരുങ്ങുകയാണ്. ബ്ലൂംബ്ലൂം എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം മാര്‍ ഇവാനിയോസ് വിദ്യാനഗറിനുള്ളില്‍ നൂതന സംരംഭത്തിന് തുടക്കം കുറിച്ചത്.
നെറ്റ്‌വര്‍ക്കിന്റെ അപാരമായ സാധ്യത തന്നെയാണ് ബി ഹബ്ബിന്റെ ഉപഭോക്താവിനെ കാത്തിരിക്കുന്നത്.
കോ വര്‍ക്കിംഗ് സ്‌പേസുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന ഇക്കാലത്ത് അത്തരം ഷെയറിങ് സ്‌പേസ് മുതല്‍ സംരംഭക ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ വിശാലമായ കോഫി കോര്‍ണറുകള്‍ വരെ ഇവിടെ ഒരുക്കിയിരിക്കുന്നു. ബിസിനസ് മീറ്റിംഗ്, മെന്ററിംഗ്, പ്രൊഡക്ട് ലോഞ്ച്, സ്റ്റാര്‍ട്ടപ്പ് ഡെവലപ്‌മെന്റ് സെഷനുകള്‍ തുടങ്ങി എന്‍ട്രപ്രണേഴ്‌സിന് ഓള്‍ ഇന്‍ക്ലൂസീവ് ഫെസിലിറ്റി നല്‍കുന്നുവെന്നതാണ് ബി ഹബ്ബിന്റ പ്രത്യേകത. 200 പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളുകള്‍ വരെ ബി ഹബ്ബില്‍ ഉണ്ട്.
സ്വാശ്രയ കോളേജുകള്‍ പൂട്ടിപ്പോകുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ് ഇത്തരം ഒരു നൂതന ആശയം വരുന്നത് ബിസിനസ്സ മേഖലയിലുള്ളവര്‍ക്ക് ആത്മവിശ്വാസം പകരും.
തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജിലാണ്. ബിനിസസ് സംരഭകരെ ഒറ്റ കുടക്കീഴല്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണിത്. എന്നാല്‍ തിരുവനന്തപുരത്തിന് പുറമെ കൊച്ചിയിലെയും കോഴിക്കോടുള്ള കോളേജുകളിലും ഇത്തരം ബി ഹബ്ബുകള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ബ്ലൂം ബ്ലൂമിന്റെ ഒരു ഗ്ലോബല്‍ ഓഫ്‌ലൈന്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റഫോമാണിത്. ഇതിന്റെ ഓണ്‍ലൈന്‍ വേഷനും ഇതിന്റയൊപ്പം തുടങ്ങുവെന്നതും പ്രത്യേകയേകുന്നുണ്ട്. ഷി ടാക്‌സി, ഇ ടോയ്‌ലെറ്റ് തുടങ്ങി സാമൂഹിക പ്രസക്തിയുള്ള നവീനങ്ങളായ നിരവധി സംരംഭക ആശയങ്ങള്‍ക്ക് രൂപം നല്‍കിയ ആര്‍ അഭിലാണ്് ബ്ലൂംബ്ലൂമിന്റെ സ്ഥാപകന്‍. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് അഭിലാഷ് സംരംഭകനാകുന്നത്.
കേരളത്തിന് പുറമെ വിവിധ രാജ്യങ്ങളിലായി ഇരുപത്തിഞ്ച് ബി ഹബ്ബുകളാണ് ബ്ലൂംബ്ലൂമിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. ഓരോന്നും ഓരോ കോളേജുകള്‍ക്കുള്ളില്‍ അവരുടെ കൂടി സഹകരണത്തോടെയാണ് ആരംഭിക്കുന്നത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് വിദ്യാനഗറിനുള്ളിലെ ബി ഹബ്ബ് മാര്‍ ബസേലിയസ് എന്‍ജിനീയറിംഗ് കോളേജുമായി സഹകരിച്ചാണ് ആരംഭിച്ചിട്ടുള്ളത്.
'കേരളത്തിലെ കലാലയങ്ങള്‍ അടുത്ത ഒരു ചുവടു മാറ്റം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനൊരു തുടക്കം എന്ന നിലയിലാണ് കോളേജുകളില്‍ ബിസിനസ് ഹബ്ബുകള്‍ക്ക് തുടക്കമിട്ടതെന്ന' മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാബ പറഞ്ഞു.
സ്റ്റാര്‍ട്ട്അപ്പുകളെ സഹായിക്കാനും മെന്റര്‍ ചെയ്യാനും ഇവിടെ നിരവധി പദ്ധതികളും സംഘടനകളും വ്യക്തികളുമുണ്ട്. എന്നാല്‍ സ്റ്റാര്‍ട്ട്അപ്പ് ഘട്ടത്തില്‍ നിന്ന് പുറത്തുവന്നതിന് ശേഷം വന്‍കിട സ്ഥാപനമായി മാറുന്നതിനിടയ്ക്കുള്ള കാലത്തില്‍ ഈ സ്ഥാപനങ്ങളെ സഹായിക്കാന്‍ ആരും മുന്നോട്ടു വരാറില്ല. പ്രധാനമായും ഓഫീസ് ഫര്‍ണിഷിംഗ് പോലുള്ള ബിസിനസുമായി നേരിട്ട് ബന്ധമില്ലാത്ത ചെലവുകള്‍ ഒരുപാട് സാമ്പത്തികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാണ് ബി ഹബ്ബ്. സ്റ്റാര്‍ട്ട്അപ്പുകള്‍ മുതലുള്ള തുടക്കസ്ഥാപനങ്ങള്‍ക്ക് സ്വന്തമായൊരു അഡ്രസും റിസപ്ഷനിംഗ് സേവനവുമെല്ലാം തുച്ഛമായ വാടകയില്‍ ബി ഹബ്ബില്‍ സൃഷ്ടിക്കാന്‍ സാധിക്കും. മാത്രമല്ല കമ്പനി രജിസ്‌ട്രേഷന്‍ മുതല്‍ ഉല്‍പ്പന്നത്തിന്റെ വിപണനം വരെയുള്ള എല്ലാ കാര്യങ്ങളിലും ബി ഹബ്ബ് തുടക്കക്കാര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ദിവസവും പ്രവര്‍ത്തിക്കുന്ന ഓഫീസുകളാണോ അതല്ല വല്ലപ്പോഴും മാത്രം ആവശ്യമായ ഓഫീസ് സ്‌പെയ്‌സ് ആണോ നിങ്ങള്‍ക്കാവശ്യം. ഏതിനും ബി ഹബ്ബിനുള്ളില്‍ സൗകര്യമുണ്ട്.
ഷോപ്പിംഗ് മാളിലെ ബി ഹബ്ബ്
ദിവസേന ഷോപ്പിംഗ് മാളിലേക്ക് എത്തുന്നത് നിരവധി പേരാണ്. വിവിധ തരം ഷോപ്പിംഗിനായി എത്തുന്നവര്‍. എന്നാല്‍ ഇവര്‍ക്ക് ഒരുമിച്ചിരിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനുമാണ് ബി ഹബ്ബ് ലക്ഷ്യമാക്കുന്നത്. ബി ഹബ്ബിലൂടെ ഒരു ബിസിനസ് ഇക്കോസിസ്റ്റം സൃഷ്ടിക്കാനാണ് ബ്ലൂംബ്ലൂം ശ്രമിക്കുന്നത്. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ആശയങ്ങള്‍ ഏകോപിപ്പിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് ഇവിടെ ഒരുക്കുന്നത്.
ഡെഡിക്കേറ്റഡ് ഫ്‌ളെക്‌സി വര്‍ക്കിംഗ് സ്‌പെയ്‌സ്, ബോര്‍ഡ് റൂം, ക്യാബിന്‍ സ്‌പെയ്‌സ്, മീറ്റപ്പ് റൂം, ഇരുപത് പേര്‍ മുതല്‍ ഇരുന്നൂറ് പേരെ വരെ ഉള്‍പ്പെടുത്തി ട്രെയിനിങ്ങും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ബി ഹബ്ബിലുണ്ട്. ഇവിടത്തെ കോഫിഷോപ്പ് പോലും ഒരുക്കിയിരിക്കുന്നത് സംരംഭക സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ വേണ്ടി മാത്രമാണ്.
പല മേഖലകളില്‍ നിന്നുളളവര്‍ക്ക് ആശയങ്ങള്‍ പങ്കുവെയ്ക്കാനും പുതിയ പ്രൊഡക്ടുകള്‍ക്കായി ഒരുമിച്ച് നീങ്ങാനുമുളള വേദിയാണ് ബി ഹബ്ബ്. ചെറുകിട സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കുമാണ് ഏറ്റവുമധികം നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കനുയോജ്യമായ മെറ്റീരിയല്‍, വിപണി അവ നിര്‍മ്മിക്കാനുള്ള വിദഗ്ധര്‍ എന്നിവയൊക്കെ കൃത്യമായി മനസിലാക്കുന്നതിന് അവര്‍ക്ക് ബി ഹബ്ബ് ഒരു മുതല്‍കൂട്ടായിരിക്കും. വല്ലപ്പോഴും നടത്തുന്ന ട്രയിനിംഗുകളിലൂടെയോ സെമിനാറുകളിലൂടെയോ മെന്ററിംഗ് എന്നതല്ല വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ അവിടെ എത്തുന്നതോടെ മുഴുവന്‍ സമയവുമുള്ള ഇടപെടലുകളിലൂടെ സംഭവിക്കുന്ന സ്വാഭാവികമായ നെറ്റ്‌വര്‍ക്കിംഗ് ആണ് ബി ഹബ്ബിന്റെ സവിശേഷത.
ബി ഹബ്ബിന്റെ മൂന്നു കാര്യങ്ങള്‍
1. ആശയങ്ങളുടെ ഇടം
ചെറിയ സംരംഭങ്ങള്‍ മുതല്‍ വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെ ഓഫീസിനുള്ള ഒരിടം ഇതിനുള്ളില്‍ ഉണ്ടാകും. ഇത്തരം ഇടങ്ങള്‍ എല്ലാ സ്ഥാപനങ്ങളെയും പരസ്പരം വളരാന്‍ സഹായിക്കും. ഇതിന് പുറമെ പുറത്തുള്ള ചെറിയ സ്ഥാപനങ്ങളും ബി ഹബ്ബിലേക്ക് എത്തുന്നുണ്ട്. ബി ഹബ്ബിനുള്ളിലുള്ള സൗകര്യങ്ങള്‍ തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ഇന്‍കോര്‍പ്പറേഷന്‍, അക്കൗണ്ടിംഗ്, പി.ആര്‍, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങി ബിസിനസിന് ആവശ്യമായ മറ്റ് സ്ഥാപനങ്ങളും ഇവിടെ ഉണ്ടാകും. ഒരു കമ്പനിക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് ബി ഹബ്ബുകളുടെ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇങ്ങനെ ബി ഹബ്ബുകള്‍ മാറുമ്പോള്‍ പുറത്തുള്ള ഓരോ കമ്പനിയും ബി ഹബ്ബിനെ ആശ്രയിക്കുമെന്നതുറപ്പാണ്.
2. വര്‍ക്ക് ഷോപ്പും കോണ്‍ഫറന്‍സും
വിവിധ സ്ഥാപനങ്ങളുടെ വര്‍ക്ക്‌ഷോപ്പുകളും കോണ്‍ഫറന്‍സുകളും ട്രയിനിംഗുകളും മറ്റ് ഇവന്റുകളും എല്ലാ ദിവസവും നടക്കുന്ന ആക്ടിവിറ്റി സെന്ററുകളായി ബി ഹബ്ബുകള്‍ മാറും. ഓരോ ഇവന്റിനും അത്യാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നു. മാത്രല്ല ഇവിടെ എത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് മറ്റു സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ബി ഹബ്ബുകള്‍ നടത്തുന്നുണ്ട്.
3. പുത്തന്‍ ആശയം
സിലിക്കണ്‍വാലി സ്ഥാപിക്കപ്പെട്ടത് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുമായി ബന്ധപ്പെട്ടാണ്. ഇതുപോലെ എല്ലാ ബി ഹബ്ബുകളും വിവിധ ക്യാംപസുകള്‍ക്കുള്ളിലാണ് സ്ഥാപിക്കുന്നത്. ഈ ക്യാമ്പസുകളിലെ സൗകര്യങ്ങള്‍ വിനിയോഗിച്ചുകൊണ്ട് ഒരു ഇന്നവേഷന്‍ സെന്ററായും ഇത് വിപുലപ്പെടുത്തും.
ബി ഹബ്ബ് വിപുലപ്പെടുത്തുന്നതിന്റെ ലക്ഷ്യം
ബിസിനസ്സുകാര്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും ബി ഹബ്ബ് സഹായകരമാകുന്നത് ഒരു ഉല്‍പ്പനത്തിന്റെ നിര്‍മ്മാണത്തിനും മാര്‍ക്കറ്റിംഗിനും പരസ് യത്തിനും ഏറ്റവും അത്യാവശ്യമായത് പരസ്പര ബന്ധങ്ങളാണ്. ഒരു ബിസിനസിന്റെ വളര്‍ച്ചയിലെത്തിക്കാനും കൂടുതല്‍ ലാഭത്തിലേക്ക് എത്തിക്കാനും കുറഞ്ഞ ചെലവില്‍ ഒരു ഓഫീസ് സ്‌പെയ്‌സ് എന്നതിനൊപ്പം ശക്തമായ നെറ്റ്‌വര്‍ക്കിംഗ് സാദ്ധ്യത തന്നെയാണ് ബി ഹബ്ബ് നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ബി ഹബ്ബില്‍ എത്തിയാല്‍ ആരുമായും നിങ്ങളുടെ ആശയം പങ്കുവയ്ക്കാം.
കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നു
വിവിധ പരിപാടികള്‍ക്കായി ബി ഹബ്ബിനെ സമീപിച്ചവരും അവരുടെ ഇവന്റുകള്‍ക്ക് പങ്കെടുക്കാന്‍ എത്തിയവരും പുറത്തുള്ളവരുമായ ഒട്ടേറെ പേരുടെ വിവരങ്ങളാണ് ബി ഹബ്ബിന്റെ കൈയ്യിലുള്ളത്. മാത്രമല്ല ഒരു പരിപാടിയുമായി ബന്ധപ്പെട്ട് വിവിധ മേഖലയിലുള്ളവരെ അറിയിക്കാനുള്ള സംവിധാനവും ബി ഹബ്ബിലുണ്ട്. ഇതുപോലെ കമ്പനികളെ പ്രോത്സാഹിപ്പി്ക്കുകയും ചെയ്യുന്നു.
ബി ഹബ്ബില്‍ വരുന്ന ഒരാള്‍ക്ക് അവിടുത്തെ സൗകര്യങ്ങള്‍ ഉപയേഗപ്പെടുത്തുന്നവര്‍ക്ക് മറ്റൊരു നഗരത്തിലേക്ക് പോവുകയാണെങ്കില്‍ അതാതു സ്ഥലത്തെ ബി ഹബ്ബുകളും ഉപയോഗപ്പെടുത്താന്‍ സാധിക്കും. ദിവസത്തേക്കോ ആഴ്ച്ചകളോ ഇത്തരം കാര്യം ഉപയോഗപ്പെടുത്താം. ഇവിടെ വന്നു ആശയങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ മാത്രമല്ല ഓണലൈനിലൂടെയും ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള സൗകര്യങ്ങള്‍ ബി ഹബ്ബ് ഒരുക്കുന്നുണ്ട്.
ക്യാംപസുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ബി ഹബ്ബ് കേന്ദ്രങ്ങള്‍ നിരവധി ബിസിനസുകാര്‍ ദിനം പ്രതി വന്നുപോകുന്ന ബിസിനസ് കേന്ദ്രങ്ങളായി മാറുമ്പോള്‍ ആ ക്യാംപസിനുള്ളിലെ സംരംഭകമോഹികളായ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുത്തന്‍ അനുഭവവും അതിലേക്ക് കടന്നു പോകാനുള്ള ഒരു വേദി കൂടിയാവുകയാണ്.