വളര്‍ച്ച അഞ്ച് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തും, ശ്രദ്ധേയ നിഗമനവുമായി അന്താരാഷ്ട്ര വാര്‍ത്താ മാധ്യമം
ദുര്‍ബലമായ നിക്ഷേപ വളര്‍ച്ച, വിപണി ആവശ്യകതയിലെ ഇടിവ് തുടങ്ങിയവ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയാകുമെന്നാണ് റോയിട്ടേഴ്സ് പോള്‍ അവകാശപ്പെടുന്നത്.
ബാംഗ്ലൂര്‍: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കിലേക്ക് ഇന്ത്യന്‍ സമ്പദ്ഘടന ഇടിയുമെന്ന് അന്താരാഷ്ട്ര മാധ്യമമായ റോട്ടേഴ്സ് സര്‍വേ. ഈ വര്‍ഷം ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കായിരിക്കും ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ പ്രകടിപ്പിക്കുകയെന്ന് റോയിട്ടേഴ്സ് സര്‍വേ വ്യക്തമാക്കുന്നു.
റോയിട്ടേഴ്സിന്‍റെ സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും ഇന്ത്യയുടെ ഏപ്രില്‍ -ജൂണ്‍ വളര്‍ച്ച നിരക്ക് 5.7 ശതമാനമായിരിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. പോളില്‍ പങ്കെടുത്ത 65 സാമ്പത്തിക വിദഗ്ധരില്‍ 40 ശതമാനം വളര്‍ച്ച നിരക്ക് 5.6 ശതമാനത്തിലേക്ക് ഇടിയുമെന്നും വ്യക്തമാക്കി.
ദുര്‍ബലമായ നിക്ഷേപ വളര്‍ച്ച, വിപണി ആവശ്യകതയിലെ ഇടിവ് തുടങ്ങിയവ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയാകുമെന്നാണ് റോയിട്ടേഴ്സ് പോള്‍ അവകാശപ്പെടുന്നത്.