പുറത്തുവന്ന റിപ്പോര്‍ട്ട് അപായ സൂചനയോ?; ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വിവരങ്ങളുമായി അന്താരാഷ്ട്ര നാണയ നിധി
ഇത് ആരും ശ്രദ്ധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇതിനപ്പുറത്തേക്ക് പോയാൽ പ്രശ്നമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) കഴിഞ്ഞ ദിവസം പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അതിവേഗ വളര്‍ച്ച പ്രകടിപ്പിക്കുന്ന രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര നാണയ നിധിയുടെ ഏറ്റവും പുതിയ ഡേറ്റ അനുസരിച്ച്, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളെ (ഇഎമ്മുകൾ) അപേക്ഷിച്ച് ഇന്ത്യയുടെ വളർച്ചാ പ്രീമിയം 2019-20ൽ (എഫ്‌വൈ 20) ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങും. യുഎസ് ഉൾപ്പെടെയുള്ള വികസിത സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരെ ഇത് 18 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാകുമെന്നും ഐഎംഎഫ് പറയുന്നു.
2020 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ 2019 കലണ്ടര്‍ വര്‍ഷത്തെ വളര്‍ച്ചാ പ്രീമിയം നിരക്ക് 3.9 ശതമാനമായിരുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, ഇന്ത്യയിലെ ജിഡിപി വളർച്ച 220 ബേസിസ് പോയിൻറുകൾ (ബിപിഎസ്) കുറഞ്ഞു, ഇഎമ്മുകളിൽ 85 ബിപിഎസിന്‍റെ വളർച്ച കുറയുന്നു. ഒരു ബേസിസ് പോയിന്റ് ഒരു ശതമാനത്തിന്റെ നൂറിലൊന്നാണ്. അതായത് ഇന്ത്യയുടെ വളര്‍ച്ചാ പ്രീമിയം 2020 സാമ്പത്തിക വര്‍ഷം 2012 -13 ന് ശേഷമുളള ഏറ്റവും വലിയ ഇടിവിലൂടെയാണ് കടന്നുപോകുന്നത്. 0.1 ശതമാനത്തോളമാണ് 2020 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ ചുരുങ്ങിയത്.
'210' ന്‍റെ ഇടിവ്
ഇന്ത്യയുടെ വളര്‍ച്ചാ വേഗത യൂറോപ്പിലെയും നോര്‍ത്ത് അമേരിക്കയിലെയും രാജ്യങ്ങളുമായും ജപ്പാന്‍റേതുമായി താരതമ്യം ചെയ്യുമ്പോള്‍ മോശം അവസ്ഥയിലാണ്. 2018 കലണ്ടര്‍ വര്‍ഷത്തില്‍ വികസിത രാജ്യങ്ങളുടെയും അമേരിക്കയുടെയും വളര്‍ച്ച 1.7 ശതമാനവും 2.35 ശതമാനവുമായിരുന്നു. യഥാക്രമം 2017 കലണ്ടര്‍ വര്‍ഷത്തില്‍ നിന്ന് 80 ബേസിസ് പോയിന്‍റിന്‍റെയും രണ്ട് ബേസിസ് പോയിന്‍റിന്‍റെയും ഇടിവ്. ഇന്ത്യയുടെ വളര്‍ച്ചാ പ്രീമയത്തില്‍ ഇക്കാലയളവില്‍ 210 ബേസിസ് പോയിന്‍റിന്‍റെ ഇടിവുണ്ടായി. അതായത് 2002 -03 സാമ്പത്തിക വര്‍ഷത്തിന് ശേഷമുളള കുറഞ്ഞ നിരക്കിലേക്ക് വളര്‍ച്ചയെത്തി.
മൂലധന ഒഴുക്ക്, മറ്റ് പ്രധാന കറൻസികൾക്കെതിരായ ഇന്ത്യൻ രൂപയുടെ മൂല്യത്തകര്‍ച്ച, ആത്യന്തികമായി ദലാൽ സ്ട്രീറ്റിലെ ഓഹരി വില എന്നിവയെ ബാധിച്ചേക്കാമെന്നതിനാൽ ഇന്ത്യയിലെ സാമ്പത്തിക തകർച്ച വിശകലന വിദഗ്ധരെ ആശങ്കപ്പെടുത്താൻ തുടങ്ങി. മൂലധന ഒഴുക്കിന്റെ ഇടിവ് ഇന്ത്യ വ്യവസായങ്ങള്‍ക്ക് പുതിയ മൂലധനം സമാഹരിക്കുന്നത് ബുദ്ധിമുട്ടാക്കും.
"ആഗോള മൂലധനത്തെ ആകർഷിക്കാൻ ഇന്ത്യ ഇപ്പോഴും ശക്തമാണെന്ന് ഞാൻ കരുതുന്നു. കറൻസി അസ്ഥിരതയ്‌ക്കൊപ്പം സ്ഥിരമായ പണപ്പെരുപ്പത്തിന്റെ പ്രശ്നവും നമ്മുടെ യഥാർത്ഥ വളര്‍ച്ചാ വ്യതിയാനത്തെ താഴ്ത്തുന്നത്. അങ്ങനെ സംഭവിക്കരുത്, നമുക്ക് ഇതുവരെ ഉണ്ടായിരുന്ന കൂടുതൽ ശക്തമായ ഒരു വളര്‍ച്ചാ വേരിയബിളുകളിൽ ഒന്ന് നഷ്ടപ്പെടാന്‍ അത് കാരണമാകുന്നു ” മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചീഫ് ഇക്കണോമിസ്റ്റ് സച്ചിദാനന്ദ് ശുക്ല പറഞ്ഞു.
മോശമായ സാമ്പത്തിക വളര്‍ച്ചയുടെ സൂചന
ഇതിനൊപ്പം രാജ്യത്തെ ഉപഭോഗം താഴേക്ക് പോകുന്നതിനെയും വായ്പ മേഖലയിലെ പ്രശ്നങ്ങളെയും അനലിസറ്റുകള്‍ വലിയ പ്രതിസന്ധികളായാണ് കാണുന്നത്. കറൻസിയിലെ ചെറിയ ഏറ്റക്കുറച്ചിലുകൾ വിദേശ നിക്ഷേപകരെ പിന്തിരിപ്പിക്കാൻ സാധ്യതയില്ലെന്നും എന്നാൽ, വലിയ വ്യതിയാനങ്ങള്‍ സ്വാധീനം ചെലുത്തുമെന്നും വിദേശ ബ്രോക്കറേജ് ബിഎൻപി പാരിബയിലെ ഇക്വിറ്റി റിസർച്ച് (ഏഷ്യ പസഫിക്) മേധാവി മനീഷി റെയ്‌ചൗധരി പറഞ്ഞു.
എല്ലാ വർഷവും ഏകദേശം 2.5-3 ശതമാനം വരുന്ന മൂല്യത്തകർച്ചയ്ക്ക് പ്രശ്നമില്ല. ഇത് ആരും ശ്രദ്ധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇതിനപ്പുറത്തേക്ക് പോയാൽ പ്രശ്നമാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രത്തില്‍ മുന്‍പും ഇന്ത്യയുടെ നാണയമായ രൂപയ്ക്ക് വലിയ മൂല്യത്തകര്‍ച്ച് നേരിട്ടിട്ടുണ്ട്. അത് മോശമായ സാമ്പത്തിക വളര്‍ച്ചയുടെ സൂചനയാണ്.
ആഗോള പണലഭ്യത പ്രതിസന്ധികളെ തുടര്‍ന്ന് 2013 ൽ രൂപയുടെ മൂല്യം കുറഞ്ഞു. 2018 ല്‍ വായ്പ വിതരണ സ്ഥാപനമായ ഐഎല്‍ ആന്‍ഡ് എഫ്എസിന്‍റെ തകർച്ചയ്ക്ക് ശേഷവും ഇത്തരത്തില്‍ രൂപയ്ക്ക് ഇടിവുണ്ടായി. കറന്‍സി പരിസ്ഥിതിയുടെ നിലനില്‍പ്പിനായി ആഗോള കേന്ദ്ര ബാങ്കുകള്‍ പണലഭ്യതയില്‍ സന്തുലനത പാലിക്കുമെന്ന് മനീഷി റെയ്‌ചൗധരി കണക്കാക്കുന്നു. ഇത് വിദേശ നിക്ഷേപകര്‍ കൂടുതല്‍ വരുമാനം തേടി ഇന്ത്യ അടക്കമുളള വളര്‍ന്നുവരുന്ന സമ്പദ്ഘടനയിലേക്ക് വരുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.