പുതിയ തന്ത്രം ഒരുങ്ങുന്നു: കളിപ്പാട്ടങ്ങളുടെയും ടിവി സെറ്റുകളുടെയും ഇറക്കുമതി നിയന്ത്രിച്ചേക്കും; കേന്ദ്രത്തിന്‍റെ ലക്ഷ്യം വലുത്
ചൈന, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിലകുറഞ്ഞ ഇറക്കുമതിയെ ആശ്രയിച്ചാണ് വൈറ്റ് ഗുഡ്സ് വിഭാഗത്തിൽ ഉൾപ്പെടുന്ന ടെലിവിഷൻ സെറ്റുകൾ ഇന്ത്യൻ വിപണിയിൽ കൂടുതലായി എത്തുന്നത്.
ആഭ്യന്തര ഉൽപാദനവും മൂല്യവർദ്ധനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി കളിപ്പാട്ടങ്ങൾക്കും ടിവി സെറ്റുകൾ പോലുള്ള ചില ഇലക്ട്രോണിക് വസ്തുക്കൾക്കും ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ആലോചന. ഇതുകൂടാതെ പാം ഓയിലിന്റെ സ്വാധീനം കുറച്ച് രാജ്യത്തെ ഭക്ഷ്യയെണ്ണ ഉൽപാദനത്തെയും ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കാനും സർക്കാർ ആലോചിക്കുന്നു.
ഇന്ത്യയിലേക്ക് വലിയ തോതില്‍ പാം ഓയില്‍ ഇറക്കുമതി ചെയ്തിരുന്നത് മലേഷ്യയില്‍ നിന്നായിരുന്നു. കശ്മീർ, സിഎഎ എന്നിവയ്‌ക്കെതിരായ പ്രകോപനങ്ങൾക്കും സാക്കിർ നായിക്കിനെ കൈമാറാനുള്ള വിമുഖതയുമാണ് പാം ഓയിൽ ഇറക്കുമതിയിൽ മലേഷ്യയ്‌ക്കെതിരെ നിയന്ത്രണമുണ്ടാകാൻ കാരണമെന്ന് റിപ്പോർട്ടുകളുണ്ട്. ആഭ്യന്തര ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് നിയന്ത്രണങ്ങളെന്ന് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സ്വതന്ത്ര ഇറക്കുമതിയുടെ പട്ടികയിൽ നിന്ന് നിയന്ത്രണത്തിലേക്ക് മാറ്റുന്നതോടെ നിയന്ത്രണത്തിൽ ഉൾപ്പെടുന്ന വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ ലൈസൻസിംഗ് ആവശ്യമായി വരും.
പാം ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും മറ്റ് ഭക്ഷ്യ എണ്ണയുടെ ഉൽപാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് പ്രത്യേകം ചിന്തിക്കുകയാണ്. കളിപ്പാട്ട ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങൾ വന്നിട്ടുണ്ട്, ഇതിനായി ഗുണനിലവാര നിയന്ത്രണ ഓർഡറും പ്രാദേശിക, വിദേശ ഉൽപന്നങ്ങൾക്കായുള്ള കർശന മാനദണ്ഡങ്ങളും പോലുള്ള നിരവധി നടപടികൾ നടപ്പാക്കിയിട്ടുണ്ട്.
സിംഗിൾ ബ്രാൻഡ് റീട്ടെയിൽ എഫ്ഡിഐ റൂട്ടിനു കീഴിൽ ചൈനീസ് കളിപ്പാട്ടങ്ങൾ വൻതോതിൽ സംഭരിക്കുന്നതിനാൽ, ഈ വിഭാഗത്തെ ‘നിയന്ത്രിത’പട്ടികയിലേക്ക് മാറ്റുന്നത് സർക്കാർ പരിഗണിക്കുന്നതായും ഉന്നത വൃത്തങ്ങൾ സൂചന നൽകുന്നു.
കളിപ്പാട്ടങ്ങൾ, ഗെയിമുകൾ, കായിക ആവശ്യങ്ങൾ എന്നിവയുടെ ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 700 മില്യൺ ഡോളറിനടുത്ത് (ഏകദേശം 4,500 കോടി രൂപ) മൂല്യമുളളവയായിരുന്നു. ഇതിൽ 450 മില്യൺ ഡോളർ (ഏകദേശം 3,200 കോടി രൂപ) ചൈനയിൽ നിന്നാണ് വന്നതെന്ന് വാണിജ്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
ചൈന, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിലകുറഞ്ഞ ഇറക്കുമതിയെ ആശ്രയിച്ചാണ് വൈറ്റ് ഗുഡ്സ് വിഭാഗത്തിൽ ഉൾപ്പെടുന്ന ടെലിവിഷൻ സെറ്റുകൾ ഇന്ത്യൻ വിപണിയിൽ കൂടുതലായി എത്തുന്നത്. നിരവധി കമ്പനികൾ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാതെ ഈ മാര്‍ഗം ഉപയോഗിക്കുന്നു. ഇറക്കുമതി നിയന്ത്രിക്കാനായി ഇറക്കുമതി തീരുവ ഉയർത്താൻ സർക്കാർ ശ്രമിക്കുമ്പോൾ, ചില സാഹചര്യങ്ങളിൽ ഇത് ഉൽപാദനക്ഷമമാണ്.
ഉദാഹരണത്തിന്, സ്വതന്ത്ര വ്യാപാര കരാറുകൾ പ്രകാരം ഇന്ത്യ നൽകുന്ന ഇളവുകൾ മുതലെടുത്ത് സാംസങ് വിദേശ പ്ലാന്റുകളിൽ നിന്ന് പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതിന് പകരം ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചു.
ഇറക്കുമതി നിയന്ത്രണം ഫലപ്രദമായ നടപടിയായി പലരും വിദഗ്ധരും കാണുന്നു. ടിവി സെറ്റുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ മെഷിനറികളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി 2018-19ൽ ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 10% ത്തിലധികമായിരുന്നു. (52 ബില്യൺ ഡോളർ വരെ (36,000 കോടിയിലധികം രൂപ) മൂല്യം). 2018 ഏപ്രിലിനും നവംബറിനുമിടയിൽ, അതിന്റെ വിഹിതം 11 ശതമാനമായി ഉയർന്നു, ഇറക്കുമതി 35 ബില്യൺ ഡോളറിലധികമായി (ഏകദേശം 25,000 കോടി രൂപ).