സർക്കാർ ജീവനക്കാർക്ക്‌ ആശ്വാസം, ലീവ്‌ സറണ്ടർ അനുവദിച്ച് ധനമന്ത്രിയുടെ ഉത്തരവ്

ലാസ്‌റ്റ്‌ ഗ്രേഡ്‌ ജീവനക്കാർക്കും ജിപിഎഫ്‌ ഇല്ലാത്തവർക്കും ആനുകൂല്യം പണമായി ലഭിക്കും.

Earned leave surrender for government employees of kerala

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024–25 സാമ്പത്തിക വ‍ര്‍ഷത്തിലെ ലീവ്‌ സറണ്ടർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ലാസ്‌റ്റ്‌ ഗ്രേഡ്‌ ജീവനക്കാർക്കും ജിപിഎഫ്‌ ഇല്ലാത്തവർക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവരിൽ അവധി സറണ്ടറിന് അപേക്ഷിക്കുന്നവ‍രുടേത് പിഎഫിൽ ലയിപ്പിക്കും. 

സാൻറിയാഗോ മാർട്ടിൻ ധനമന്ത്രിയെ കണ്ടതെന്തിന്? ഇലക്ടറൽ ബോണ്ടിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്

5.07 ലക്ഷം പേർക്ക് ആശ്വാസം, സർവീസ്‌ പെൻഷൻ കുടിശ്ശിക 628 കോടി രൂപ അനുവദിച്ചു

വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച്‌ ഉത്തരവിറക്കി. 

 

Latest Videos
Follow Us:
Download App:
  • android
  • ios