ഓണത്തിന് ഓഫറുകളുമായി ഓണ്‍ലൈന്‍ വിപണിയും
ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഓണം പ്രമാണിച്ച് ഓഫറുകളുടെ പെരുമഴയാണ്. ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങി വലുതും ചെറുതുമായ ഓണ്‍ലൈന്‍ വാണിജ്യ കമ്പനികളെല്ലാം ഓണം ഓഫറുമായി രംഗത്തുണ്ട്. ഓണത്തിനായി പ്രത്യേക പേജും സജ്ജം. ആവശ്യക്കാര്‍ ഏറെയുള്ള മൊബൈല്‍ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്ജ് എന്നിവക്കാണ് കൂടുതല്‍ ഓഫറുകള്‍. ഓണം പ്രമാണിച്ച് തനത് കേരളീയ ശൈലിയിലുള്ള വസ്ത്രങ്ങളും ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്. കേരള സാരികളും മുണ്ടുകളുമാണ് ഇതില്‍ പ്രധാനം. 300 രൂപയ്ക്ക് മുകളിലേക്കാണ് വില. നിലവിളക്ക്, പൂജവസ്തുക്കള്‍ എന്നിവക്കും ഓഫറുണ്ട്. സദ്യക്കുള്ള വട്ടങ്ങളും പാലട മിക്‌സും എന്തിന് ഓണസദ്യയുടെ പാചക രീതികള്‍ വിവരിച്ചുള്ള പുസ്തകങ്ങളും ഓണ്‍ലൈനില്‍ ലഭിക്കും. ഓര്‍ഡര്‍ ചെയ്താല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സാധനം വീട്ടിലെത്തിക്കുമെന്നാണ് ഓണ്‍ലൈന്‍ കമ്പനികളുടെ മറ്റൊരു വാഗ്ദാനം. ദീപാവലി കച്ചവടത്തിനായി ഒരുങ്ങുന്നതിനാല്‍ ഓണത്തിനെ പരീക്ഷണ വിപണിയായിട്ടാണ് കമ്പനികള്‍ വിലയിരുത്തുന്നത്.