നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യത്തിന്‍റെ നികുതി വരുമാനം ഉയർത്തിയെന്ന് ധനമന്ത്രി

നോട്ടുനിരോധനത്തിന് ശേഷം രാജ്യത്തിന്‍റെ നികുതി വരുമാനം ഗണ്യമായി വർദ്ധിച്ചെന്ന് ധനമന്ത്രി പീയുഷ് ഗോയൽ.  2019 ജനുവരി വരെ ഒരു ലക്ഷം കോടിയിലധികം ജിഎസ്ടിയിലൂടെ വരുമാനമുണ്ടായെന്നും ധനമന്ത്രി.

Direct tax collections increased after demonitization and GST, says piyush goyal

ദില്ലി: നോട്ടുനിരോധനത്തിന് ശേഷം രാജ്യത്തിന്‍റെ നികുതി വരുമാനം ഗണ്യമായി വർദ്ധിച്ചെന്ന് ധനമന്ത്രി പീയുഷ് ഗോയൽ. നോട്ട് നിരോധനത്തിന് ശേഷം പ്രത്യക്ഷ നികുതി വരുമാനത്തിൽ 18 ശതമാനം വളർച്ചയുണ്ടായി. 2-013-14 വർഷം കിട്ടിയിരുന്ന 6.38 ലക്ഷം കോടിയിൽ നിന്ന് 12 ലക്ഷം കോടിയായി പ്രത്യക്ഷനികുതി വരുമാനം ഉയർന്നു. ഒരു കോടിയിലേറെപ്പേർ നോട്ട് നിരോധനത്തിന് ശേഷം പുതിയതായി വരുമാന നികുതി റിട്ടേണുകൾ സമർപ്പിച്ചുവെന്നും ബജറ്റ് പ്രസംഗത്തിൽ പീയുഷ് ഗോയൽ പറഞ്ഞു.

ഒന്നരലക്ഷം കോടിയിലേറെ രൂപയുടെ കള്ളപ്പണം ഈ കാലയളവിനിടെ പുറത്തുവന്നു. കള്ളപ്പണത്തിനെതിരായ നടപടികൾക്കിടെ 3.38 ലക്ഷം വ്യാജ കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കി. കള്ളപ്പണം ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പീയുഷ് ഗോയൽ പറഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്കാരമായിരുന്നു ജിഎസ്ടി നിലവിൽ വന്നത്. 2019 ജനുവരി വരെ ഒരു ലക്ഷം കോടിയിലധികം ജിഎസ്ടിയിലൂടെ വരുമാനമുണ്ടായി. അതേസമയം നിത്യോപയോഗ സാധനങ്ങളുടെ വില ജിഎസ്ടിക്ക് ശേഷം ഗണ്യമായി കുറഞ്ഞെന്നും ധനമന്ത്രി അവകാശപ്പെട്ടു. 80,000 കോടി രൂപയുടെ നേട്ടമാണ് ജിഎസ്ടി രാജ്യത്തെ ഉപഭോക്താക്കൾക്ക് നേടിക്കൊടുത്തതെന്നും ബജറ്റ് പ്രസംഗത്തിൽ പീയുഷ് ഗോയൽ അവകാശപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios