അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിച്ചു
അസംസ്‌കൃത എണ്ണയുടെ ഇന്ത്യയ്‌ക്കു ബാധകമായ അന്താരാഷ്‌ട്ര വില 2017 ഓഗസ്റ്റ് 10-ന് ബാരലിന് 51.82 ഡോളറായി വര്‍ദ്ധിച്ചു. തൊട്ടു മുന്‍ വിപണന ദിവസമായ ഓഗസ്റ്റ് 09-ന് എണ്ണവില ബാരലിന് 51.59 ഡോളറായിരുന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ ആണ് ഇന്ന് ഈ കണക്ക് പുറത്തുവിട്ടത്.
രൂപ നിരക്കിലും അസംസ്‌കൃത എണ്ണവില ബാരലിന് 3313.36 രൂപയായി വര്‍ദ്ധിച്ചു. 2017 ഓഗസ്റ്റ് 09-ന് എണ്ണവില ബാരലിന് 3288.67രൂപ ആയിരുന്നു. രൂപ-ഡോളര്‍ വിനിയമ നിരക്കില്‍ രൂപയുടെ മൂല്യം 2017 ഓഗസ്റ്റ് 09-ന് 63.75 രൂപയായിരുന്നത് 2017 ഓഗസ്റ്റ് 10-ന് 63.94 രൂപയായി.