അസംസ്‌കൃത എണ്ണവില വര്‍ദ്ധിച്ചു

Crude Oil

അസംസ്‌കൃത എണ്ണയുടെ ഇന്ത്യയ്‌ക്കു ബാധകമായ അന്താരാഷ്‌ട്ര വില 2017 ഓഗസ്റ്റ് 01-ന് ബാരലിന് 51.24 ഡോളറായി വര്‍ദ്ധിച്ചു. തൊട്ടു മുന്‍ വിപണന ദിവസമായ ജൂലൈ 31-ന് എണ്ണവില ബാരലിന് 50.80 ഡോളറായിരുന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ ആണ് ഇന്ന് ഈ കണക്ക് പുറത്തു വിട്ടത്.

രൂപ നിരക്കിലും അസംസ്‌കൃത എണ്ണവില ബാരലിന് 3282.97 രൂപയായി വര്‍ദ്ധിച്ചു. 2017 ജൂലൈ 31-ന് എണ്ണവില ബാരലിന് 3255.21രൂപ ആയിരുന്നു. രൂപ-ഡോളര്‍ വിനിയമ നിരക്കില്‍ രൂപയുടെ മൂല്യം 2017 ജൂലൈ 31-ന്  64.08 രൂപയായിരുന്നത് 2017 ഓഗസ്റ്റ് 01-ന് 64.07 രൂപയായി.

Latest Videos
Follow Us:
Download App:
  • android
  • ios