രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്നു
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്നു. ആഗോള തലത്തില്‍ എണ്ണ ഉത്പാദനം കുറയ്‌ക്കാന്‍ ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് വില കൂടുന്നത്. എണ്ണവിലയിടിവ് പിടിച്ച് നിര്‍ത്താന്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് ഒപെക് കൂട്ടായ്മ എണ്ണ ഉത്പാദനം കുറയ്‌ക്കുന്നത്. അല്‍ജീരിയയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഒപെക് യോഗത്തില്‍ സൗദി അറേബ്യയും ഇറാനും ഉത്പാദനം കുറയ്‌ക്കുന്നത് സംബന്ധിച്ച് രമ്യതയിലെത്തി. പുതിയ ധാരണ അനുസരിച്ച് ഒപെക് രാജ്യങ്ങള്‍ പ്രതിദിന എണ്ണ ഉത്പാദനം 3.3 കോടി ബാരലായി ചുരുക്കും. അഞ്ച് ശതമാനം വര്‍ദ്ധനവോടെ 48 ഡോളറിന് മുകളിലാണ് നിലവില്‍ ഒരു ബാരല്‍ ബ്രന്‍റ് ക്രൂഡിന്‍റെ വില.