ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ പ്ലാനുണ്ടോ? ഓഗസ്റ്റിൽ ഈ 5 ബാങ്കുകൾ പലിശ കൂട്ടി
ഫെഡറൽ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കർണാടക ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്.
സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുക്കുന്ന ഒന്നാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപം. മികച്ച പലിശ നിരക്കാണ് മിക്ക ബാങ്കുകളും ഇപ്പോൾ നൽകുന്നത്. ഓഗസ്റ്റ് മാസം ആയപ്പോഴേക്കും പല ബാങ്കുകളും സ്ഥിരനിക്ഷേപ പലിശ നിരക്ക് പരിഷ്കരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കർണാടക ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ ബാങ്കുകളുടെ പുതുക്കിയ പലിശ നിരക്ക് പരിശോധിക്കാം
ഫെഡറൽ ബാങ്ക്
ഫെഡറൽ ബാങ്കിലെ എഫ്ഡി പലിശ നിരക്ക് 60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് 3% മുതൽ 7.4% വരെയാണ്. മുതിർന്ന പൗരന്മാർക്ക് 7.9% വരെ പലിശ ലഭിക്കും .
കർണാടക ബാങ്ക്
കർണാടക ബാങ്ക് 60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് 7.25% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.5% അധിക പലിശ നിരക്ക് ലഭ്യമാക്കുന്നു.
.
പഞ്ചാബ് നാഷണൽ ബാങ്ക്
60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് 3.5% മുതൽ 7.25% വരെയാണ് പലിശ ലഭിക്കുക. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 7.75% ആണ്. സൂപ്പർ സീനിയർ പൗരന്മാർക്ക് 8.05% വരെ പലിശ ലഭിക്കും .
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് 7.4% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ 60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് 3% മുതൽ 7.3% വരെ പലിശ നിരക്ക് ലഭ്യമാക്കുന്നു.