റിയല്‍ എസ്റ്റേറ്റില്‍ പണം വീശി ബച്ചന്‍ കുടുംബം; ബോളിവുഡ് താരങ്ങളുടെ നിക്ഷേപ വിവരങ്ങള്‍ ഇങ്ങനെ...

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും. ഈ വര്‍ഷം മാത്രം റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇരുവരും 100 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

Amitabh Bachchan and son Abhishek Bachchan on a real estate shopping spree, buy 10 flats for 24.95 crore in Mumbai

ബോളിവുഡില്‍ ഹിറ്റുകള്‍ സൃഷ്ടിക്കുന്നതില്‍ മാത്രമല്ല, കളമറിഞ്ഞ് പണം നിക്ഷേപിക്കാനും നേട്ടമുണ്ടാക്കാനുമുള്ള അമിതാഭ് ബച്ചന്‍റെ കഴിവ് പ്രശസ്തമാണ്. ഓഹരി വിപണിയ്ക്ക് പുറമേ റിയല്‍ എസ്റ്റേറ്റ് ബിസിനസിലും സജീവമാണ് അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും. ഈ വര്‍ഷം മാത്രം റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇരുവരും 100 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഏറ്റവുമൊടുവിലായി  മുംബൈയിലെ മുളുന്ദില്‍ 24.95 കോടി രൂപ മുടക്കിയാണ് ഇരുവരും ആഡംബര വീടുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒബ്റോയ് റിയല്‍റ്റിയുടെ പ്രീമിയം റെസിഡന്‍ഷ്യല്‍ പ്രോജക്റ്റിലാണ് ഈ വീടുകള്‍ സ്ഥിതി ചെയ്യുന്നത്.  2020നും 2024-നും ഇടയില്‍ ബച്ചന്‍ കുടുംബം റിയല്‍ എസ്റ്റേറ്റില്‍ മാത്രം 200 കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ട്. സ്ക്വയര്‍യാര്‍ഡ്സിന്‍റെ കണക്കനുസരിച്ച്, അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും റിയല്‍ എസ്റ്റേറ്റില്‍ 194 കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഏറ്റവും പുതിയ നിക്ഷേപത്തോടെ ആകെ നിക്ഷേപം 200 കോടി കവിഞ്ഞു.

10,216 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 10 അപ്പാര്‍ട്ട്മെന്‍റുകള്‍ ആണ് ഇവര്‍ പുതിയതായി വാങ്ങിയിരിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ മാത്രം 1.50 കോടി രൂപ അടയ്ക്കുകയും ചെയ്തു. ഇതില്‍ ആറ് അപ്പാര്‍ട്ട്മെന്‍റുകള്‍ അഭിഷേക് ബച്ചന്‍ 14.77 കോടി രൂപയ്ക്ക് സ്വന്തമാക്കിയപ്പോള്‍ ബാക്കിയുള്ള നാല് അപ്പാര്‍ട്ട്മെന്‍റുകള്‍ അമിതാഭ് ബച്ചന്‍ വാങ്ങി. ഇതോടെ 2024ല്‍ മാത്രം 100 കോടി രൂപ ഇരുവരും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചതായി സ്ക്വയര്‍ യാര്‍ഡ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 മുതല്‍, മുംബൈ മെട്രോപൊളിറ്റന്‍ റീജിയണിലെ (എംഎംആര്‍) സെലിബ്രിറ്റി റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ നാലിലൊന്ന് ഭാഗവും ബച്ചന്‍ കുടുംബത്തിന്‍റെ സംഭാവനയാണ്.

മറ്റ് ചില ബോളിവുഡ് താരങ്ങളുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപ വിവരങ്ങളും സ്ക്വയര്‍ യാര്‍ഡ്സ് പുറത്തുവിട്ടിട്ടുണ്ട്. ജാന്‍വി കപൂര്‍ 169 കോടി രൂപയാണ് റിയല്‍ എസ്റ്റ്റ്റേില്‍ നിക്ഷേപിച്ചിരിക്കുന്നത്. രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും  റിയല്‍ എസ്റ്റേറ്റില്‍ 156 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.അജയ് ദേവ്ഗണ്‍, കജോള്‍ എന്നിവര്‍ 110 കോടി രൂപയും ഷാഹിദ് കപൂര്‍ 59 കോടി രൂപയും നിക്ഷേപിച്ചതായി സ്ക്വയര്‍യാര്‍ഡ്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios