ഇന്ത്യയില്‍ നിന്ന് മൂന്ന് പേർ, അതിലൊന്നാമത് നിർമ്മല സീതാരാമൻ; ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയുമായി ഫോബ്‌സ്

ബിസിനസ്സ്, വിനോദം, രാഷ്ട്രീയം, ജീവകാരുണ്യപ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയവരെ ഉൾപ്പെടുത്തിയാണ് ഫോബ്‌സ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

3 Indians Shine On Forbes' 2024 World's Most Powerful Women List

ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടി ധനമന്ത്രി നിർമ്മല സീതാരാമൻ. ബിസിനസ്സ്, വിനോദം, രാഷ്ട്രീയം, ജീവകാരുണ്യപ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയവരെ ഉൾപ്പെടുത്തിയാണ് ഫോബ്‌സ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഫോബ്‌സിന്റെ 21-ാമത് വാർഷിക പട്ടികയിൽ ഇന്ത്യയിൽ നിന്നും  നിർമ്മലാ സീതാരാമൻ കൂടാതെ രാജ്യത്ത് നിന്ന് രണ്ട് വനിതകളും കൂടി ഉൾപ്പെടുന്നു. 

നിർമല സീതാരാമൻ

ഫോബ്‌സിന്റെ പട്ടികയിൽ 28 -ാം സ്ഥാനത്താണ് ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമൻ.  2019 മെയിലാണ് നിർമല സീതാരാമൻ ധനമന്ത്രിയായി ചുമതലയേൽക്കുന്നത്. 2024 ജൂണിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം വീണ്ടും നിയമിതയായി. ഇന്ത്യയുടെ ഏകദേശം 4 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാനുള്ള ചുമതല വഹിക്കുന്ന നിർമല സീതാരാമൻ, നിലവിൽ ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ ജിഡിപിയുള്ള ഇന്ത്യ, 2027 ഓടെ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് ലോകത്തിലെ  മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് നിർമല സീതാരാമൻ പ്രവചിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, നിർമല സീതാരാമൻ യുകെയിലെ അഗ്രികൾച്ചറൽ എഞ്ചിനീയേഴ്‌സ് അസോസിയേഷനിലും ബിബിസി വേൾഡ് സർവീസിലും പ്രവർത്തിച്ചിരുന്നു. കൂടാതെ മുൻപ് ഇന്ത്യയുടെ ദേശീയ വനിതാ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 

റോഷ്‌നി നാടാർ മൽഹോത്ര 

ഫോബ്‌സിന്റെ പട്ടികയിൽ  81-ാം സ്ഥാനത്താണ് റോഷ്‌നി നാടാർ മൽഹോത്ര, ഇന്ത്യയിലെ പ്രമുഖ ഐടി സേവന സ്ഥാപനങ്ങളിലൊന്നായ എച്ച്‌സിഎൽ ടെക്‌നോളജീസിൻ്റെ ചെയർപേഴ്‌സണും എച്ച്സിഎൽ കോർപ്പറേഷൻ്റെ സിഇഒയുമാണ് റോഷ്‌നി. 

കിരൺ മജുംദാർ-ഷാ 

ഫോബ്‌സിൻ്റെ പട്ടികയിൽ റോഷ്‌നി നാടാർക്ക് തൊട്ടുപിന്നിലാണ് കിരൺ മജുംദാർ-ഷാ.  ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ  91-ആം സ്ഥാനത്തുള്ള കിരൺ മജുംദാർ, 1978-ൽ സ്ഥാപിതമായ ബയോകോൺ എന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സ്ഥാപകയും ചെയർപേഴ്‌സണുമാണ്. യുഎസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് എത്തിയ ബയോകോൺ താമസിയാതെ, ഏഷ്യയിലെ ഏറ്റവും വലിയ ഇൻസുലിൻ നിർമ്മാണ കേന്ദ്രങ്ങളിലൊന്ന് മലേഷ്യയിൽ ആരംഭിച്ചു. 
 

Latest Videos
Follow Us:
Download App:
  • android
  • ios