ക്രെഡിറ്റ് കാര്‍ഡ് എടുക്കണോ ? കുറഞ്ഞ വാർഷിക നിരക്ക്, മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഇവയാണ്

ക്രെഡിറ്റ് കാർഡുകൾ തെരഞ്ഞെടുക്കുമ്പോൾ അതിനൊപ്പം വരുന്ന ബാധ്യതകളെക്കുറിച്ച് ഉപയോക്താക്കൾ അറിഞ്ഞിരിക്കണം. വലിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കാർഡുകൾക്ക് പലപ്പോഴും ഉയർന്ന വാർഷിക നിരക്ക് ഈടാക്കാറുണ്ട്. 

These credit cards charge low annual fee better offer

തിരുവനന്തപുരം: ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവർ ഇന്ന് വളരെ കുറവായിരിക്കും അത്രമേൽ ഇന്ന് എല്ലാ പണമിടപാടുകൾക്കും ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡുകൾ പൊതുവെ പരിചിതമായി വരുന്നതേ ഉള്ളു. എന്താണ് ക്രെഡിറ്റ് കാർഡ്? അധിക ആനുകൂല്യങ്ങളോടെ ഹ്രസ്വകാല വായ്പ വാഗ്ദാനം ചെയ്യുന്ന ഉപകാരമാണ് ക്രെഡിറ്റ് കാർഡുകൾ എന്ന് പറയാം. പലിശ കൂടാതെ തന്നെ 45 ദിവസം മുതൽ 60 ദിവസത്തെ വായ്പ ക്രെഡിറ്റ് കാർഡ് മുഖേനെ ലഭിക്കുന്നതാണ്. ഈ കാരണം കൂടി ഉൾപ്പെടുത്തുമ്പോൾ ഡെബിറ്റ് കാർഡുകളേക്കാൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാനാണ് സാമ്പത്തിക വിദഗ്ദർ വരെ നിർദേശിക്കുന്നത്. 

എന്നാൽ ക്രെഡിറ്റ് കാർഡുകൾ തെരഞ്ഞെടുക്കുമ്പോൾ അതിനൊപ്പം വരുന്ന ബാധ്യതകളെക്കുറിച്ച് ഉപയോക്താക്കൾ അറിഞ്ഞിരിക്കണം. വലിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കാർഡുകൾക്ക് പലപ്പോഴും ഉയർന്ന വാർഷിക നിരക്ക് ഈടാക്കാറുണ്ട്.    10,000 രൂപ വരെ വാർഷിക ഫീസ് ഈടാക്കുന്ന കാര്‍ഡുകള്‍ ഉണ്ട്. എന്നാൽ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന മിക്ക ആനുകൂല്യങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെങ്കിൽ മാത്രമേ അത്തരം ഉയർന്ന വാർഷിക ഫീസ് നൽകുന്നതിൽ ഉപകാരമുള്ളു. അതേസമയം വളരെ ചുരുങ്ങിയ വാർഷിക ഫീസ് ഈടാക്കുന്ന കാർഡുകളുമുണ്ട്. ഓൺലൈൻ ഷോപ്പിംഗ്, ഭക്ഷണം ഓർഡർ ചെയ്യൽ, തുടങ്ങി നിത്യജീവിതത്തിൽ ഉപകരിക്കുന്ന നിരവധി ആനുകൂല്യങ്ങൾ ഇത്തരത്തിലുള്ള കാർഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇങ്ങനെ ചെറിയ വാർഷിക നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ പരിചയപ്പെടാം; 

ആക്‌സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡ് ( Axis Bank Neo Credit Card ) 

ആക്‌സിസ് ബാങ്കിന്റെ നിയോ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നത് 250 രൂപ വിലമതിക്കുന്ന ആമസോൺ ഗിഫ്റ്റ് വൗച്ചർ ( Amazon gift voucher ), സൊമാറ്റോ പ്രോയുടെ 3 മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ, 250 രൂപയുടെ ബ്ലിങ്കിറ്റ് വൗച്ചർ, ആറ് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ആദ്യത്തെ സ്വാഗത ആനുകൂല്യം എന്ന നിലയിൽ ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.  പ്രതിമാസം 150 രൂപ വരെ വരുന്ന മൊബൈൽ റീചാർജ്, ഇലക്‌ട്രിസിറ്റി ബിൽ പേയ്‌മെന്റ്, പേടിഎം വഴിയുള്ള  ഡിടിഎച്ച് റീചാർജ് എന്നിവയ്‌ക്ക് 5 ശതമാനം ക്യാഷ്ബാക്ക്, ഇന്ത്യൻ പാർട്ണർഷിപ്പുള്ള റെസ്റ്റോറന്റുകളിൽ നിന്നും 15 ശതമാനം കിഴിവ് എന്നിവയും  വാഗ്ദാനം ചെയ്യുന്നു. ആക്‌സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡിന്റെ വാർഷിക നിരക്ക് 250 രൂപയാണ്. 

These credit cards charge low annual fee better offer

എസ്ബിഐ സിംപ്ലീ ക്ലിക്ക് ക്രെഡിറ്റ് കാർഡ് (SBI Simply Click )

എസ്ബിഐയുടെ സിംപ്ലീ ക്ലിക്ക് ക്രെഡിറ്റ് കാർഡ് എടുക്കുക്കുമ്പോൾ  500 രൂപ മൂല്യമുള്ള ആമസോൺ ഗിഫ്റ്റ് കാർഡ്, ആമസോൺ, ക്ലിയർട്രിപ്, ബുക്ക്മൈഷോ (Bookmyshow ), ലെന്സ്കാർട്ട് ( Lenskart ) തുടങ്ങിയവയുടെ റിവാർഡുകൾ, ഇന്ധന സർചാർജ് ഒരു ശതമാനം കുറവ് എല്ലാ ഓൺലൈൻ ഇടപാടുകൾക്കും റിവാർഡുകൾ എന്നിവ എസ്ബിഐ  വാഗ്ദാനം ചെയ്യുന്നു.  499 രൂപയാണ് എസ്ബിഐ സിംപ്ലീ ക്ലിക്ക് ക്രെഡിറ്റ് കാർഡിന്റെ വാർഷിക നിരക്ക്. 

ആക്സിസ് ബാങ്ക് എയ്‌സ്‌ ക്രെഡിറ്റ് കാർഡ് (Axis Bank Ace Credit card

ഗൂഗിൾ പേ വഴി ചെയ്യുന്ന യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾക്ക് ആക്സിസ് ബാങ്ക്  5 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. സ്വിഗ്ഗി (Swiggy) സൊമാറ്റോ (Zomato ) ഓല ( Ola )എന്നിവയിൽ 4 ശതമാനം ക്യാഷ്ബാക്കും മറ്റ് എല്ലാ ചെലവുകൾക്കും 2 ശതമാനം ഫ്ലാറ്റ് ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു.  കൂടാതെ ഇന്ത്യയിലെ നാലായിരത്തിൽ അധികം റെസ്റ്റോറന്റുകളിൽ 20 ശതമാനം വരെ കിഴിവും ലഭിക്കും. ഈ ക്രെഡിറ്റ് കാർഡിന്റെ വാർഷിക നിരക്ക് 499 രൂപയാണ്.

എച്ച്ഡിഎഫ്സി മണിബാക്ക് ക്രെഡിറ്റ് കാർഡ് ( HDFC MoneyBack Credit Card)
 
500 ക്യാഷ് പോയിന്റുകളോടെയാണ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ എച്ച്ഡിഎഫ്സി സ്വാഗതം ചെയ്യുന്നത് ഓഫ്‌ലൈൻ ആയിട്ട് നടത്തുന്ന ഇടപാടുകൾക്ക് ഓരോ 150 രൂപയ്ക്കും 2 റിവാർഡ് പോയിന്റുകളും ഓൺലൈനായി ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 4 റിവാർഡ് പോയിന്റുകളും ഉപഭോയ്‌ക്താവിന്‌ ലഭിക്കും. ഒപ്പം 1 ശതമാനം ഇന്ധന സർചാർജ് ഇളവും നൽകുന്നു. ഈ ക്രെഡിറ്റ് കാർഡിൽ വാർഷിക ഫീസ് 500 രൂപയാണ്.

These credit cards charge low annual fee better offer

ഫ്ളിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് (Flipkart Axis Bank Credit Card)

ആദ്യ ഇടപാട് നടത്തി  30 ദിവസത്തിനുള്ളിൽ 500 രൂപയുടെ ഫ്ലിപ്കാർട്ട് വൗച്ചറുകൾ ഉപഭോക്താവിന് ലഭിക്കും. ഫ്ലിപ്പ്കാർട്ടിലും മിന്ത്രയിലും (Myntra )ഷോപ്പിംഗ് നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് 5 ശതമാനം ക്യാഷ്ബാക്കും ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ പങ്കാളിത്തത്തിലുള്ള  റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നതിന് 20 ശതമാനം വരെ കിഴിവും 1 ശതമാനം ഇന്ധന സർചാർജ് കിഴിവും ആക്സിസ് ബാങ്ക് നൽകുന്നു. ഫ്ളിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ വാർഷിക നിരക്ക് 500 രൂപയാണ്.

 സ്റ്റാൻഡേർഡ് ചാർട്ടേഡ് ഡിജിസ്മാർട്ട് ക്രെഡിറ്റ് കാർഡ് ((Standard Chartered DigiSmart Credit Card))

ബ്ലിങ്കിറ്റ്, സൊമാറ്റോ എന്നിവയിൽ 10 ശതമാനം വരെ കിഴിവ് ലഭിക്കുന്നതാണ്. കാർഡ് ഉടമയ്ക്ക് മാസത്തിലൊരിക്കൽ മിന്ത്രയിൽ നിന്നും ഷോപ്പിംഗ് നടത്തുമ്പോൾ 20 ശതമാനം കിഴിവും  ആഭ്യന്തര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ 750 രൂപ വരെ കിഴിവും മൂന്നുമാസത്തെ ഇടവേളകളിൽ 10,000 രൂപ വരെയുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ 10 ശതമാനം കിഴിവും ലഭിക്കും. യാത്രയിൽ ആഭ്യന്തര ഹോട്ടൽ ബുക്കിംഗുകൾക്ക് 4,000 രൂപ വരെ കിഴിവും ഉപയോക്താവിന് ലഭിക്കും. ഈ ക്രെഡിറ്റ് കാർഡിൽ വാർഷിക ഫീസ് 588 രൂപയാണ്

Latest Videos
Follow Us:
Download App:
  • android
  • ios