‌വെനസ്വേലയ്ക്ക് പകരം ഇനി കാനഡയിൽ നിന്ന് എണ്ണ വാങ്ങും: പുതിയ കരാറുമായി അംബാനിയുടെ കമ്പനി

ക്രൂഡിന്റെ മറ്റൊരു പ്രധാന ഉൽപാദകനായ മെക്സിക്കോയുടെ ഉൽപാദനത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ril make deal with Canadian companies for heavy crude

വെനസ്വേലൻ എണ്ണ വിതരണം കുറയുന്നതിന് പകരമായി പ്രതിമാസം രണ്ട് ദശലക്ഷം ബാരൽ കനേഡിയൻ ഹെവി ക്രൂഡ് വാങ്ങാൻ റിലയൻസ് ഇൻഡസ്ട്രീസ് തീരുമാനിച്ചു. കാനഡയെ സംബന്ധിച്ചിടത്തോളം വലിയ കരാറാണിത്. കഴിഞ്ഞ കുറേ വർഷങ്ങളായി വെനിസ്വേലയുടെ ക്രൂഡ് ഉൽപാദനം പ്രതിസന്ധിയിലായിരിക്കുകയാണ്. യുഎസ് ഉപരോധം മൂലം റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വാങ്ങലുകാർക്ക് എണ്ണ വിൽക്കാൻ വെനസ്വേലയ്ക്ക് കഴിയാത്ത സ്ഥിതിയാണ്. 

യുഎസ് ഉപരോധത്തിന്റെ ഫലമായി വെനസ്വേലയിൽ നിന്നുള്ള വാങ്ങലുകൾ നിരവധി കമ്പനികൾ അവസാനിപ്പിക്കുകയാണ്. നിരവധി കമ്പനികളുടെ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളാണ് അമേരിക്കൻ ഉപ​രോധത്തിൽ പ്രതിസന്ധിയിലായത്. ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ന് വെനസ്വേല. 

കാനഡയിൽ നിന്നുള്ള റിലയൻസ് ഇൻഡസ്ട്രീസ് വാങ്ങലുകൾ ആറുമാസത്തേക്ക് നീണ്ടുനിൽക്കും. ഇതിന് വേണ്ടിയുളള കരാറാണ് തയ്യാറായിരിക്കുന്നത്. “വെനസ്വേലയുടെ ഉൽപാദനത്തിൽ തകർച്ചയുണ്ടായപ്പോൾ എണ്ണ ആവശ്യകതയ്ക്ക് അനുസരിച്ച് മറ്റ് ഉൽപാദകർ മുന്നോട്ട് വന്നു”, കനേഡിയൻ വ്യവസായ സ്രോതസ്സ് വ്യക്തമാക്കി. കരാർ സംബന്ധിച്ച് റിലയൻസ് ഔദ്യോ​ഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ക്രൂഡിന്റെ മറ്റൊരു പ്രധാന ഉൽപാദകനായ മെക്സിക്കോയുടെ ഉൽപാദനത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലേക്കുള്ള എണ്ണ വിൽപ്പനയെ കാനഡ വളരെയധികം ആശ്രയിച്ചിരിക്കുന്നു, ജൂലൈയിൽ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്ത ക്രൂഡിന്റെ 97 ശതമാനവും വാങ്ങിയത് അമേരിക്കയാണ് (കനേഡിയൻ സ്റ്റാറ്റിസ്റ്റിക്സ് ഡേറ്റ). 

കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന്, ഡിമാൻഡ് തകർത്തതിനാൽ ഈ വർഷം കാനഡയ്ക്ക് ഉത്പാദനം വെട്ടിക്കുറയ്ക്കേണ്ടി വന്നിരുന്നു. ഇത് പിന്നീട് വില ഉയരാനും സഹായിച്ചിട്ടുണ്ട്. നവംബർ ഡെലിവറിക്ക് കനേഡിയൻ ഹെവി ക്രൂഡ് വ്യാഴാഴ്ച വടക്കേ അമേരിക്കൻ ബെഞ്ച്മാർക്കിനേക്കാൾ ബാരലിന് 10.80 ഡോളറിന് ട്രേഡ് ചെയ്തുവെന്ന് എൻ ഇ 2 കാനഡ ഇൻ കോർപ്പറേഷൻ റിപ്പോർട്ട് ചെയ്യുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios