പൊതുമേഖലയുടെ കുതിപ്പിൽ റെക്കോർഡുകളുടെ വർഷം; ദശാബ്ദത്തിലെ മുന്നേറ്റവുമായി 11 കമ്പനികൾ

ചവറ കെ എം എം എൽ ആണ് വിറ്റുവരവിലും പ്രവർത്തന ലാഭത്തിലും ഏറ്റവും മുന്നിൽ. 1058 കോടി രൂപയുടെ വിറ്റുവരവും 332.20 കോടി രൂപയുടെ പ്രവർത്തന ലാഭവും കെ എം എം എൽ നേടി

PSU under Kerala Industry department marks historic growth in FY 22

കൊച്ചി: വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നേടിയത് ചരിത്രപരമായ മുന്നേറ്റം. വകുപ്പിന് കീഴിലെ ആകെയുള്ള 41 കമ്പനികളിൽ 20 എണ്ണവും ലാഭത്തിലെത്തിയെന്നത് വലിയ നേട്ടം. അതിൽ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയ പത്ത് കമ്പനികളുമുണ്ട്.

ചരിത്ര മുന്നേറ്റം നേടിയ കമ്പനികൾ

  • ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്
  • കെൽട്രോൺ
  • ട്രാവൻകൂർ ടൈറ്റാനിയം
  • കെൽട്രോൺ കംപോണന്റ് 

10 വർഷത്തിലെ മികച്ച പ്രകടനം

  • മലപ്പുറം സ്പിന്നിംഗ് മിൽ
  • സ്റ്റീൽ ഇഡസ്ട്രീസ് കേരള
  • കാഡ്കോ
  • പ്രിയദർശിനി സ്പിന്നിംഗ് മിൽ
  • കേരളാ സിറാമിക്സ്
  • ക്ലേയ്സ് ആന്റ് സിറാമിക്സ്
  • കെ കരുണാകരൻ സ്മാരക സ്പിന്നിംഗ് മിൽ
  • മലബാർ ടെക്സ്റ്റൈൽസ്
  • മെറ്റൽ ഇൻഡസ്ട്രീസ്
  • ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ
  • ടെക്സ്റ്റൈൽ കോർപ്പറേഷൻ

അന്നും ഇന്നും എന്നും മുന്നിൽ കെഎംഎംഎൽ

വിറ്റുവരവ്, പ്രവർത്തനലാഭം എന്നീ മേഖലകളിൽ അഞ്ച് കമ്പനികളുടേത് സർവ്വകാല റെക്കോർഡ് ആണ്. ചവറ കെ എം എം എൽ ആണ് വിറ്റുവരവിലും പ്രവർത്തന ലാഭത്തിലും ഏറ്റവും മുന്നിൽ. 1058 കോടി രൂപയുടെ വിറ്റുവരവും 332.20 കോടി രൂപയുടെ പ്രവർത്തന ലാഭവും കെ എം എം എൽ നേടി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്. സംസ്ഥാന ചരിത്രത്തിൽ ഒരു പൊതുമേഖലാ വ്യവസായ സ്ഥാപനം നേടുന്ന ഏറ്റവും ഉയർന്ന പ്രവർത്തന ലാഭവുമാണിത്.

മൊത്തം പ്രവർത്തനലാഭം 384.60 കോടി രൂപ

വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങൾ 2021 -22 സാമ്പത്തികവർഷം 3884.06 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി.  2020 - 21 സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 562.69 കോടി രൂപയുടെ വർധനവാണ് വിറ്റുവരവിൽ ഉണ്ടായത്. (16.94 ശതമാനം).
സ്ഥാപനങ്ങളുടെ മൊത്തം പ്രവർത്തനലാഭം 384.60 കോടി രൂപയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios