അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ഉയരുന്നു: ഡെൽറ്റാ വകഭേദ ആശങ്കയിൽ നിക്ഷേപകർ; ഒപെക് പ്ലസിൽ ആശയക്കുഴപ്പം

നിക്ഷേപകർ വിപണിയിൽ ജാഗ്രതയോടെയാണ് ഇടപെടുന്നത്. 

Oil edges higher due to us inflation data and opec plus policy crisis

ന്യൂയോർക്ക്: യുഎസിലെയും ആഗോള ക്രൂഡ് ഇൻവെന്ററികളിലെയും വിതരണത്തിലെ കുറവും കൊവിഡ് പ്രതിസന്ധികളും കാരണം എണ്ണവില വീണ്ടും ഉയർന്നു.

ജൂണിലെ യുഎസ് പണപ്പെരുപ്പ ഡാറ്റ പ്രതീക്ഷിച്ചതിലും മോശമായതും ക്രൂഡ് വിപണിയെ സ്വാധീനിച്ചു. പണപ്പെരുപ്പ ആശങ്കകൾ നീണ്ടുനിൽക്കുമെന്ന തോന്നൽ വിപണിയിൽ വ്യാപിച്ചിട്ടുണ്ട്. ബ്രെൻറ് ക്രൂഡ് 32 സെൻറ് ഉയർന്ന് 75.48 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 13 സെൻറ് ഉയർന്ന് 74.23 ഡോളറിലെത്തി.

യുഎസ് ഇൻവെന്ററികൾ 2020 ഫെബ്രുവരിക്ക് ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി, ഗ്യാസോലിൻ ഡിമാൻഡ് 2019 ന് ശേഷം ഏറ്റവും ഉയർന്ന നിലയിലേക്കും കയറി.

ചൊവ്വാഴ്ച എണ്ണ ഫ്യൂച്ചറുകൾ മുന്നേറ്റം തുടർന്നതോടെ, യുഎസ് ഉപഭോക്തൃ നിരക്കുകൾ ജൂണിൽ 13 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. വിപണിയിൽ യുഎസ് ഡോളർ ശക്തിപ്രാപിച്ചതോടെ, മറ്റ് കറൻസികളിൽ എണ്ണ കൂടുതൽ ചെലവേറിയതായി. 

ഡെൽറ്റ കോവിഡ് -19 വേരിയൻറ് പ്രബലമാവുകയാണെന്നും പല രാജ്യങ്ങൾക്കും അവരുടെ ആരോഗ്യ പ്രവർത്തകരെ സുരക്ഷിതമാക്കാൻ ആവശ്യമായ അളവിൽ വാക്സിൻ ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന്, നിക്ഷേപകർ വിപണിയിൽ ജാഗ്രതയോടെയാണ് ഇടപെടുന്നത്. 

അതേസമയം, എണ്ണ ഉൽപാദനം ഉയർത്താനുള്ള കരാറിനെ സംബന്ധിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾക്കിടയിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios